രണ്ട് പതിറ്റാണ്ടുകളോളം ഗർഭനിരോധനത്തിന് ഉപയോഗിച്ചിരുന്ന ഗർഭനിരോധന ഗുളികയ്ക്ക് വിലക്കേർപ്പെടുത്തി ടെക്സസ് കോടതി. ജഡ്ജി മാത്യു ജസ്മറിക്കാണ് മിഫ്പ്രിസ്റ്റോൺ എന്ന ഗർഭനിരോധന ഗുളികയ്ക്ക് വിലക്ക് ഏർപ്പെടുത്തിയത്. കോടതി പുറപ്പെടുവിച്ച വിധിക്കെതിരെ രാജ്യത്ത് ശക്തമായ പ്രതിഷേധമാണ് ഉയരുന്നത്. അതേസമയം, ഗർഭധാരണം ഒരു രോഗമല്ലെന്ന് ചൂണ്ടിക്കാട്ടി ഗർഭച്ഛിദ്രത്തിനെതിരെ പ്രവർത്തിക്കുന്നവർ വിധിയെ സ്വാഗതം ചെയ്തിട്ടുണ്ട്.
ഗർഭനിരോധന ഗുളികയ്ക്ക് വിലക്ക് ഏർപ്പെടുത്തിയ നടപടി സ്ത്രീകളുടെ നീതി നിഷേധിക്കലാണെന്നാണ് ഭൂരിഭാഗം പേരുടെയും അഭിപ്രായം. ഇതിനെതിരെ അപ്പീൽ നൽകാൻ പ്രസിഡന്റ് ജോ ബൈഡൻ തീരുമാനിച്ചിട്ടുണ്ട്. കൂടാതെ, ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷനും, നീതിന്യായ വകുപ്പ് വിധിക്കെതിരെ മേൽക്കോടതിയിൽ അപ്പീൽ സമർപ്പിക്കുകയും ചെയ്തിട്ടുണ്ട്.
കഴിഞ്ഞ 20 വർഷമായി യുഎസിൽ മിഫ്പ്രിസ്റ്റോൺ ഉപയോഗിച്ചാണ് പകുതിയോളം ഗർഭനിരോധനം നടത്തിയിട്ടുള്ളത്. ഗർഭം ധരിച്ച് ആദ്യത്തെ 10 ആഴ്ചയ്ക്കുള്ളിലാണ് മരുന്ന് ഉപയോഗിക്കുന്നത്. നിലവിൽ, ഏകദേശം 56 ലക്ഷം പേരാണ് മിഫ്പ്രിസ്റ്റോൺ ഉപയോഗിച്ച് ഗർഭം വേണ്ടെന്ന് വെച്ചത്.
Post Your Comments