കോഴിക്കോട്, വയനാട് ജില്ലകളെ ബന്ധിപ്പിക്കുന്ന ടണൽ റോഡിന് കേന്ദ്ര പരിസ്ഥിതി മന്ത്രാലയം പ്രാഥമിക അനുമതി നൽകി. വയനാട് ചുരത്തിന് ബദലായാണ് ടണൽ റോഡ് നിർമ്മിക്കുന്നത്. നിലവിൽ, 6.8 കിലോമീറ്റർ ദൂരത്തിൽ നിർമ്മിക്കുന്ന ടണൽ റോഡിനാണ് അനുമതി നൽകിയിരിക്കുന്നത്. നാലുവരിപ്പാതയായാണ് ടണൽ റോഡ് നിർമ്മിക്കുക. കോഴിക്കോട് ജില്ലയിലെ തിരുവമ്പാടി ആനക്കാംപൊയിൽ മുതൽ വയനാട് ജില്ലയിലെ കളളാടി വരെയാണ് ടണൽ.
തിരുവമ്പാടി മുതൽ കളളാടി വരെ 54 കിലോമീറ്റർ വരെയാണ് ദൂരം. തണൽ റോഡിന്റെ നിർമ്മാണം പൂർത്തിയാകുന്നതോടെ കുറഞ്ഞ സമയത്തിനുള്ളിൽ യാത്ര ചെയ്യാൻ സാധിക്കുന്നതാണ്. കൂടാതെ, വയനാട്- കോഴിക്കോട് യാത്രയും, ബെംഗളൂരു മൈസൂർ യാത്രയും എളുപ്പമാകും. മൂന്ന് വർഷം കൊണ്ട് ടണൽ റോഡിന്റെ നിർമ്മാണം പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. ഇതിന്റെ ഭാഗമായി പരിസ്ഥിതി ആഘാത പഠനം ജൂലൈയിൽ പൂർത്തീകരിക്കുന്നതാണ്. ടണൽ റോഡിന്റെ നിർമ്മാണത്തിനായി ബഡ്ജറ്റിൽ ആയിരം കോടി രൂപയാണ് വകയിരുത്തിയത്.
Post Your Comments