Latest NewsNewsBusiness

ചോളമണ്ഡലം ഇൻഷുറൻസുമായി സഹകരണത്തിനൊരുങ്ങി സൗത്ത് ഇന്ത്യൻ ബാങ്ക്, കൂടുതൽ വിവരങ്ങൾ അറിയാം

ആരോഗ്യ, ജനറൽ ഇൻഷുറൻസ് സേവനങ്ങൾ ഉപഭോക്താക്കൾക്ക് ലഭ്യമാക്കുന്നതിന്റെ ഭാഗമായാണ് ഇരുസ്ഥാപനങ്ങളും ധാരണയിൽ എത്തിയത്

ചോളമണ്ഡലം എം.എസ് ജനറൽ ഇൻഷുറൻസുമായി സഹകരണത്തിന് ഒരുങ്ങി പ്രമുഖ സ്വകാര്യമേഖലാ ബാങ്കായ സൗത്ത് ഇന്ത്യൻ ബാങ്ക്. ആരോഗ്യ, ജനറൽ ഇൻഷുറൻസ് സേവനങ്ങൾ ഉപഭോക്താക്കൾക്ക് ലഭ്യമാക്കുന്നതിന്റെ ഭാഗമായാണ് ഇരുസ്ഥാപനങ്ങളും ധാരണയിൽ എത്തിയത്. ഇതോടെ, ഇന്ത്യയിലുടനീളമുള്ള സൗത്ത് ഇന്ത്യൻ ബാങ്ക് ശാഖകൾ വഴി ഉപഭോക്താക്കൾക്ക് ചോളമണ്ഡലം എംഎസ് ജനറൽ ഇൻഷുറൻസിന്റെ വിവിധ ആനുകൂല്യങ്ങൾ ലഭിക്കുന്നതാണ്.

വ്യക്തിഗത അപകട പരിരക്ഷ, ഭവന- വസ്തു ഇൻഷുറൻസ്, കർഷക സംരക്ഷണം, ഇ.എം.ഐ ഇൻഷുറൻസ്, ഗൃഹ പരിരക്ഷ, ആരോഗ്യ പരിരക്ഷ തുടങ്ങിയ ഇൻഷുറൻസ് സേവനങ്ങളാണ് ലഭിക്കുക. ‘ഉപഭോക്താക്കൾക്ക് കൂടുതൽ മൂല്യ വർദ്ധിത ഉൽപ്പന്നങ്ങളും, സേവനങ്ങളും ലഭ്യമാക്കുന്നതിന് ചോളമണ്ഡലം എം.എസ് ജനറൽ ഇൻഷുറൻസുമായി കൈകോർക്കുന്നതിൽ സന്തോഷമുണ്ട്’, സൗത്ത് ഇന്ത്യൻ ബാങ്ക് എം.ഡിയും, സിഇഒയുമായ മുരളി രാമകൃഷ്ണൻ പറഞ്ഞു.

Also Read: താമരശ്ശേരിയിൽ ദമ്പതികളെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ രണ്ട് പേർ കസ്റ്റഡിയിൽ

shortlink

Related Articles

Post Your Comments

Related Articles


Back to top button