KeralaLatest News

കടയ്ക്കാവൂർ വ്യാജ പീഡനക്കേസിൽ അമ്മയെ ജയിലിലടച്ചത് വൻ ഗൂഢാലോചന: നടന്നത് മനുഷ്യ മനസാക്ഷിയെ ഞെട്ടിക്കുന്ന സംഭവം

സംസ്ഥാനത്തെ പിടിച്ചുലച്ച കേസായിരുന്നു കടയ്ക്കാവൂരിൽ സ്വന്തം അമ്മ മകനെ ലൈംഗികമായി പീഡിപ്പിച്ചു എന്നത്. എന്നാൽ അന്ന് തന്നെ പലരും ഇതിനെതിരെ രംഗത്തെത്തിയിരുന്നു. അവിശ്വസനീയമായ കഥയാണെന്ന് പലരും പറഞ്ഞെങ്കിലും യുവതിക്കെതിരെ നിരവധി ഓൺലൈൻ ചാനലുകൾ രംഗത്തെത്തിയിരുന്നു. എന്നാൽ പിന്നീട് ഇത് വ്യാജ വർത്തയാണെന്ന് തെളിഞ്ഞിരുന്നു.

കേരളത്തെ നടക്കുക്കിയ സംഭവത്തിൽ 2020 ഡിസംബറിലാണ് കടയ്ക്കാവൂർ പൊലീസ് കേസെടുത്തത്. കുടുംബ വഴക്കിൻ്റെ പേരിൽ ഭർത്താവ് കെട്ടിച്ചമച്ച പരാതിയാണ് ഇതെന്ന് ക്രൈംബ്രാഞ്ച് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. തുടർന്ന് തുടർ നടപടികൾ വേണ്ടെന്ന് കോടതിയിൽ റിപ്പോർട്ട് നൽകിയിരുന്നു. എന്നാൽ അതിനു മുൻപ് തന്നെ അമ്മ അറസ്റ്റലാകുകയും ഏകദേശം ഒരുമാസത്തോളം ജയിലിലടക്കുകയും ചെയ്തിരുന്നു.

അമ്മയെ അറസ്റ്റ് ചെയ്യും മുൻപ് അവരും ഭർത്താവും തമ്മിലുള്ള കുടുംബ പ്രശ്നങ്ങളോ കോടതിയിലെ കേസുകളോ കണക്കിലെടുത്തില്ലെന്നാണ് ക്രെെംബ്രാഞ്ച് റിപ്പോർട്ട് നൽകിയിരിക്കുന്നത്. മാത്രമല്ല ഇക്കാര്യത്തിൽ മേലുദ്യോഗസ്ഥരുടെ ഉപദേശം തേടിയില്ലെന്നും ക്രൈംബ്രാഞ്ച് കണ്ടെത്തിയിരുന്നു.ഐജിയുടെ പ്രത്യേക സംഘം അന്വേഷിച്ചിട്ടും പീഡനത്തിന് തെളിവില്ലാതായതോടെയാണ് ഹൈക്കോടതി അമ്മയ്ക്ക് ജാമ്യം നൽകിയത്.

‘അമ്മയും കുഞ്ഞും പവിത്ര ബന്ധം’അമ്മയും കുഞ്ഞും തമ്മിലുള്ള ഊഷ്മള സ്‌നേഹം മറ്റൊന്നിനോടും താരതമ്യം ചെയ്യാനാവില്ലെന്നും ജനനത്തിന് മുമ്പേ തുടങ്ങുന്ന സ്‌നേഹബന്ധത്തിന് ഉപാധികളില്ലെന്നും പറഞ്ഞ ഹൈക്കോടതി കുറ്റക്കാരെ അറസ്റ്റ് ചെയ്യണമെന്ന് ഉത്തരവിട്ടിരുന്നതും വാർത്തയായിരുന്നു.

അമ്മയുടെ മൊബൈൽ കണ്ടെത്തി മഹസർ തയ്യാറാക്കിയപ്പോൾ എസ്ഐ വിനോദിന് ജാഗ്രതക്കുറവുണ്ടായെന്നും സിഐ ശിവകുമാറും ഡിവൈഎസ്︋പി സുരേഷും നിയമോപദേശം തേടാതെയും എസ്ഐയ്ക്ക് നിർദ്ദേശം നൽകാതെയും ഗുരുതരവീഴ്ച വരുത്തിയെന്നും ഡിജിപി കണ്ടെത്തുകയായിരുന്നു. എസ്ഐയും കുട്ടിയുടെ പിതാവും തമ്മിൽ 21ദിവസത്തിനിടെ 67തവണ സംസാരിച്ചതായുള്ള വിവരങ്ങളും പുറത്തു വന്നിരുന്നു.

അതേസമയം മൂന്ന് ഉദ്യോഗസ്ഥരുടെയും സ്വകാര്യഫോൺ വിവരങ്ങൾ ശേഖരിക്കാൻ കഴിഞ്ഞിട്ടുണ്ടായിരുന്നില്ല. മനഃശാസ്ത്ര വിദഗ്ദ്ധരുടെയും ഡോക്ടർമാരുടെയും സഹായത്തോടെ, കുട്ടിയുടെ മൊഴി കളവാണെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തി. ഭാര്യയെ കേസിൽ കുടുക്കാൻ കുട്ടിയെക്കൊണ്ട് ഭർത്താവ് കള്ളമൊഴി നൽകിക്കുകയായിരുന്നു എന്നാണ് ക്രെെംബ്രാഞ്ച് അന്വേഷണത്തിൽ വ്യക്തമായത്. പിതാവ് മർദ്ദിച്ചാണ് ഇങ്ങനെയൊരു മൊഴി നൽകിച്ചതെന്ന് ഇളയ കുട്ടി വെളിപ്പെടുത്തിയിരുന്നു.

എന്നാൽ പൊലീസ് കാര്യമായി എടുത്തില്ലെന്നും ക്രെെംബ്രാഞ്ച് അന്വമഷണത്തിൽ കണ്ടെത്തിയിരുന്നു. പതിനേഴും പതിമൂന്നും പതിനൊന്നും വയസുള്ള മൂന്ന് ആൺമക്കളും ആറു വയസുള്ള മകളുമാണ് ഈ അമ്മയ്ക്കുള്ളത്. സ്വന്തം മകനെ പീഡിപ്പിച്ചെന്ന കേസിൽ അമ്മ അറസ്റ്റിലായ ആദ്യത്തെ കേസായിരുന്നു ഇതെന്ന പ്രത്യേകതയും ഈ കേസിനുണ്ട്.

വളരെ നാളുകളായി കുട്ടിയുടെ മാതാപിതാക്കൾ പിണക്കത്തിലായിരുന്നു. അതേസമയം അമ്മയുടെ സംരക്ഷണയിലായിരുന്നു കുട്ടി. പിതാവ് പുനർവിവാഹിതനായി ഗൾഫിലേക്ക് പോകുകയും ചെയ്തു. വിവാഹ മോചനക്കേസും നടന്നു വരികയായിരുന്നു. അച്ഛനൊപ്പം ഗൾഫിൽ പോയിരുന്ന കുട്ടി തിരികെ വന്ന ശേഷമാണ് അമ്മ പീഡിപ്പിച്ചെന്ന പരാതിയുമായി രംഗത്തെത്തിയത്.

അച്ഛനായിരുന്നു കുട്ടിക്ക് പരാതി നൽകാനുള്ള സഹായങ്ങൾ ചെയ്തു നൽകിയതും. മൂന്നു വർഷമായി യുവതിയുമായി അകന്നുകഴിയുന്ന ഭർത്താവ് വീണ്ടും വിവാഹിതനായതറിഞ്ഞ് ജീവനാംശത്തിന് കേസു കൊടുത്തതാണ് കള്ളക്കേസിനിടയാക്കിയതെന്നാണ് ക്രെെംബ്രാഞ്ച് കണ്ടെത്തിയത്.സ്വന്തം മാതാവിന് എതിരെ 13 വയസുകാരൻ്റെ മൊഴിയിൽ പ്രാഥമികാന്വേഷണം നടത്താതെയും ആധികാരികത ഉറപ്പാക്കാതെയുമായിരുന്നു അറസ്റ്റും റിമാൻഡും.

ഭർത്താവിനെതിരെ ജമാഅത്ത് കമ്മിറ്റിക്കും ആറ്റിങ്ങൽ ഡിവൈഎസ്︋പിക്കും അമ്മ പരാതി നൽകിയെങ്കിലും നടപടിയെടുത്തില്ലെന്നും ക്രെെംബ്രാഞ്ച് കണ്ടെത്തിയിരുന്നു. കള്ളക്കേസെടുത്ത് നാല് കുട്ടികളുടെ അമ്മയായ 37കാരിയെ 27ദിവസം ജയിലിലടച്ച സംഭവവും പിന്നാലെ അമ്മ നിരപരാധിയാണെന്ന അന്വേഷണ റിപ്പോർട്ടും ഏറെ കോളിക്കവും സൃഷ്ടിച്ചിരുന്നു.

ഈ സംഭവത്തിൽ മൂന്ന് പൊലീസ് ഉദ്യോഗസ്ഥർക്കെതിരേ നടപടിയുണ്ടായെന്നുള്ള വിവരങ്ങളാണ് ഇപ്പോൾ പുറത്തു വരുന്നത്. ഡിവൈഎസ്︋പി എസ് വെെ സുരേഷ്, ഇൻസ്പെക്ടർ ശിവകുമാർ, എസ്ഐ വിനോദ് എന്നിവർക്കെതിരേ വകുപ്പുതല നടപടിക്ക് മുന്നോടിയായുള്ള അന്വേഷണത്തിന് ആഭ്യന്തര വകുപ്പ് ഉത്തരവിട്ടിരിക്കുകയാണ്. ഡിജിപി അനിൽകാന്തിൻ്റെ ശുപാർശ പ്രകാരമാണ് ഉത്തരവിട്ടിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button