കോഴിക്കോട്: കഴിഞ്ഞ ദിവസങ്ങൾ കേരളം ഞെട്ടലോടെ കേട്ട വാർത്തയായിരുന്നു എലത്തൂർ ട്രെയിൻ തീവെപ്പ്. പ്രതിയെ മഹാരാഷ്ട്രയിൽ നിന്ന് പിടികൂടുകയും ചെയ്തിരുന്നു. മൂന്ന് പേരുടെ മരണത്തിന് കാരണക്കാരനായ ഷാരൂഖ് ഷെയ്ഫിയെ കേരള പോലീസ് ചോദ്യം ചെയ്തുവരികയാണ്. എന്നാൽ, ഇന്നലെ മുതൽ ഷാരൂഖ് സെയ്ഫിയും തീവെപ്പ് സംഭവവും ചിത്രത്തിൽ നിന്ന് മാഞ്ഞ് പകരം എ.കെ ആന്റണിയുടെ ബി.ജെ.പിയിലേക്കുള്ള കൂടുമാറ്റമാണ് എങ്ങും ചർച്ച. മൂന്ന് പേരുടെ മരണത്തിനിടയാക്കിയ സംഭവം ഇന്നിപ്പോൾ ആരെയും ഞെട്ടിക്കുന്നില്ലെന്നും, അതിനേക്കാൾ പലരെയും ഞെട്ടിച്ചത് ആൻ്റണി പുത്രൻ്റെ രാഷ്ട്രീയ മാറ്റം ആണെന്നും എഴുത്തുകാരി അഞ്‍ജു പാർവതി ചൂണ്ടിക്കാട്ടുന്നു.
അതേസമയം, ഷാരൂഖ് സെയ്ഫിയുടെ കേരളത്തിലേക്കുള്ള യാത്ര ദുരൂഹമെന്ന നിലപാടിലുറച്ച് തന്നെയാണ് ഡല്‍ഹി പോലീസുള്ളത്. സമ്പര്‍കാന്തി എക്‌സ്പ്രസ്സില്‍ കേരളത്തിലേക്ക് പോയെന്നും തിരികെ മടങ്ങാന്‍ ശ്രമിച്ചെന്നുമായ വിഷയങ്ങള്‍ പരിശോധിച്ചാണ് ഡല്‍ഹി പൊലീസ് ഈ നിലപാടില്‍ എത്തിയത്. ഇയാള്‍ ഒരു ഘട്ടത്തിലും മുന്‍പ് കേരളത്തിലേക്ക് പോയിട്ടില്ലെന്ന കുടുംബത്തിന്റെ വാദത്തോട് പൊലീസിന് യോജിക്കാനും സാധിച്ചില്ല. സംഭവവുമായി ബന്ധപ്പെട്ട ഡല്‍ഹി പൊലീസ് ലഭിച്ച വിവരങ്ങള്‍ പരിശോധിച്ചപ്പോള്‍ ഷാരൂഖ് സെയ്ഫി ഡല്‍ഹി വിട്ട് മറ്റ് സംസ്ഥാനങ്ങളിലേക്ക് പോയെന്ന് കണ്ടെത്താന്‍ സാധിച്ചിട്ടുണ്ട്.
അഞ്‍ജു പാർവതിയുടെ ഫേസ്‌ബുക്ക് പോസ്റ്റ്:
അനിൽ ആൻ്റണിയെന്ന മറ വച്ച് എത്ര സമർത്ഥമായാണ് പ്രബുദ്ധ കേരളം ഒരു ഭീകരാക്രമണത്തെ ഒളിപ്പിക്കുന്നതെന്ന് നോക്കൂ!
മൂന്ന് നിരപരാധികളായ മനുഷ്യരുടെ അകാല മരണത്തിന് കാരണമായ, ട്രെയിനിനുള്ളിൽ ഇനി ഒരു യാത്രയെന്നത് ഒരുപാടുപേർക്ക് ട്രോമയായി മാറ്റിയ, കേരളത്തിലൂടെയുള്ള ട്രെയിൻ യാത്ര സുരക്ഷിതമല്ലെന്ന ഭയപ്പാട് ഉണ്ടാക്കിയ ഒരു വൻ തീവ്രവാദ ശ്രമത്തെ എത്ര സിംപിളായിട്ടാണ് ഒരു രാഷ്ട്രീയ പ്രവേശനത്തിൻ്റെ മറ കൊണ്ട് മൂടി കെട്ടിയത്.
ഈ ഭീകരാക്രമണം കാരണം ഈ ഭൂമിയിൽ വന്നിട്ട് കേവലം രണ്ടു വർഷം മാത്രമായ ഒരു പിഞ്ചു കുഞ്ഞിൻ്റെ ദാരുണ മരണം ആരെയും ഞെട്ടിക്കുന്നതേയില്ല. അതിനേക്കാൾ പലരെയും ഞെട്ടിച്ചത് ആൻ്റണി പുത്രൻ്റെ രാഷ്ട്രീയ മാറ്റം ആണെന്നത് പ്രബുദ്ധ കേരളത്തിൻ്റെ മലീമസമായ സാംസ്കാരിക ബോധം!
ഷാരൂഖ് സെയ്ഫിയെന്ന പേര് പോലും ചർച്ച ആവാത്ത രീതിയിൽ എത്ര സമർത്ഥമായാണ് ഒരു തീവ്രവാദത്തെ നമ്മൾ വെള്ളപ്പൂശുന്നത്. നിരപരാധികളായ മൂന്ന് പേരുടെ അകാലവിയോഗത്തേക്കാൾ ബോതറേഷൻ തീവ്രവാദിയുടെ മഞ്ഞപ്പിത്തത്തിനാണത്രേ. ഈ മഞ്ഞപ്പിത്തം എന്ന വാദം പോലും ഒരു ഉപായമാണെങ്കിലോ? സത്യം പറയാത്ത പ്രതിയെ കൂടുതൽ ചോദ്യം ചെയ്യലിൽ അതായത് ശാരീരികമായി രണ്ടെണ്ണം കൊടുത്തുതന്നെയുള്ള ചോദ്യം ചെയ്യൽ ഈ നോമ്പു കാലത്ത് ഷഹീൻ ബാഗിൽ നിന്നുള്ള സെയ്ഫിക്ക് വേണ്ടെന്ന നിർബന്ധം കൊണ്ടാണെങ്കിലോ?
Post Your Comments