കോഴിക്കോട്: എലത്തൂര്‍ തീവെപ്പ് കേസിലെ മുഖ്യപ്രതി ഷാരൂഖ് സെയ്ഫിയ്ക്കെതിരെ കൊലക്കുറ്റം ചുമത്തി പോലീസ്. മൂന്ന് പേരുടെ മരണത്തില്‍ പ്രതിയ്ക്ക് പങ്കുണ്ടെന്ന് കണ്ടെത്തലിനെ തുടര്‍ന്നാണ് ഇത്. നിലവില്‍ യുഎപിഐ ചുമത്തിയിട്ടില്ലെന്നാണ് സൂചന. പ്രതിയെ 14 ദിവസത്തേയ്ക്ക് റിമാന്‍ഡ് ചെയ്തിട്ടുണ്ട്. മജിസ്ട്രേറ്റ് കോഴിക്കോട് മെഡിക്കല്‍ കോളേജിലെത്തിയാണ് ഏപ്രില്‍ 28 വരെ റിമാന്‍ഡ് ചെയ്തത്. പ്രതിയുടെ ആരോഗ്യ പ്രശ്നങ്ങള്‍ കണക്കിലടുത്താണ് കോടതി നടപടികള്‍ ആശുപത്രിയിലേക്ക് മാറ്റിയത്.
Read Also: വിവാഹേതരബന്ധത്തിന് തടസം: ഭര്‍ത്താവിനെ കൊന്ന് ഉപ്പിട്ട് മൂടിയ സംഭവത്തിൽ യുവതിയും കാമുകനും അറസ്റ്റില്‍
പ്രതിയുടെ ആരോഗ്യനില തൃപ്തികരമെന്ന് വിദഗ്ധ സംഘം റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഇതിന് പിന്നാലെ ഇയാളെ ഡിസ്ചാര്‍ജ് ചെയ്യുമെന്നാണ് വിവരം. ഇന്നലെ നടത്തിയ പരിശോധനയില്‍ പ്രതിയ്ക്ക് മഞ്ഞപ്പിത്തം സ്ഥിരീകരിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയത്. ഡിസ്ചാര്‍ജ് ചെയ്യുന്നതിന് പിന്നാലെ പ്രതിയെ ജയിലിലേക്ക് മാറ്റും. പ്രതിയെ റിമാന്‍ഡ് ചെയ്തതോടെ അന്വേഷണസംഘം കസ്റ്റഡി അപേക്ഷ സമര്‍പ്പിക്കും. ഷാരൂഖ് സെയ്ഫിയെ വിശദമായി ചോദ്യം ചെയ്യുന്നതിനായി കസ്റ്റഡിയില്‍ വേണമെന്നാണ് അന്വേഷണസംഘത്തിന്റെ ആവശ്യം.
Post Your Comments