അപ്പന്‍ഡിസൈറ്റിസ്: അപ്പന്‍ഡിക്സ് വീര്‍ത്ത് വരുന്നത് മൂലം വയറിന്റെ വലതുവശത്ത് താഴെയായി കടുത്ത വേദനയുണ്ടാവും. അടിയന്തര ശസ്ത്രക്രിയയിലൂടെ അപ്പന്‍ഡിക്സ് നീക്കം ചെയ്യേണ്ടി വരും.
ഗ്യാസ്ട്രിക് അള്‍സര്‍: ചെറുകുടലിലെ അള്‍സര്‍ മൂലം വയറ്റില്‍ രക്തസ്രാവവും കഠിനമായ വേദനയുമുണ്ടാവും.
ആയോഗ്രിയുടെ വീക്കം: പാന്‍ക്രിയാസ്(ആയോഗ്രിയുടെ വീക്കം) മൂലം വയറിന്റെ മധ്യഭാഗത്തായോ മുകള്‍ ഭാഗത്തായോ എരിയുന്ന പോലുള്ള കഠിനമായ വേദനയുണ്ടാകാം. മദ്യം ഉപയോഗിച്ചാല്‍ ഈ വേദന വര്‍ദ്ധിക്കുകയും ചെയ്യും.
Read Also : പ്രായപൂർത്തിയാവാത്ത പെൺകുട്ടികൾക്കു നേരെ നഗ്നതാ പ്രദർശനം : പ്രതി അറസ്റ്റിൽ
വൃക്കയിലെ കല്ലുകള്‍: ഇത് പലപ്പോഴും കഠിനമായ വേദനയുണ്ടാക്കും. പ്രത്യേകിച്ച് മൂത്രനാളിയിലൂടെയോ, വൃക്കനാളിയിലൂടെയോ കല്ലുകള്‍ പുറത്തേക്ക് നീങ്ങുന്ന സമയത്ത്.
പിത്തസഞ്ചിയുടെ വീക്കം: പിത്തസഞ്ചിയുടെ വീക്കം മൂലം അല്ലെങ്കില്‍ പിത്തസഞ്ചിയുടെ കല്ലുകള്‍ മൂലമുള്ള കോളിയോസിസ്റ്റൈറ്റിസ് മൂലം വേദനയുണ്ടാകാം. പിത്ത സഞ്ചിയിലെ കല്ലുകള്‍ നീക്കം ചെയ്യുന്നതാണ് ഇതിനുള്ള പരിഹാരം. പലപ്പോഴും വയറിന്റെ മുകളില്‍ ഒരു ഗ്യാസ് കുടുങ്ങുന്ന വേദനയുമുണ്ടാവും.
കുടലിലെ ഡൈവെര്‍ട്ടിക്കുല എന്നു വിളിക്കുന്ന മടക്കുകളിലെ വീക്കംമൂലം(ഡൈവെര്‍ട്ടിക്കുലൈറ്റിസ്)വേദന തോന്നാം.
ആള്‍സറേറ്റീവ് കൊളൈറ്റിസ്, ക്രോണ്‍സ് ഡിസീസ് തുടങ്ങി കുടലിലെ വീക്കം മൂലം കഠിനമായ വേദനയും വയറിളക്കവും രക്തസ്രാവവും ഉണ്ടാകാം.
മുറിവോ വയറിലെ പേശികള്‍ വലിയുന്നതോ മൂലവും വേദനയുണ്ടാകാം.
Post Your Comments