ന്യൂഡല്‍ഹി: കുപ്രസിദ്ധ ഗുണ്ടാ സംഘത്തലവന്‍ ദീപക് ബോക്സറെ ഡല്‍ഹി പോലീസിന്റെ് പ്രത്യേക അന്വേഷണ സംഘം ഇന്ത്യയിലേയ്ക്ക് എത്തിച്ചു. മെക്സിക്കോയില്‍ നിന്ന് രാവിലെയോടെയാണ് ഇയാളെ ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിച്ചതെന്ന് അധികൃതര്‍ അറിയിച്ചു. ഇന്ത്യയിലെ ഗുണ്ടാ സംഘത്തലവന്‍മാരില്‍ പ്രധാനിയാണ് ദീപക് ബോക്സര്‍. പ്രത്യേക അന്വേഷണ സംഘത്തെ സംബന്ധിച്ചിടത്തോളം ഈ ഉദ്യമം പ്രധാനപ്പെട്ടതായിരുന്നു. അന്വേഷണസംഘത്തിലെ അംഗങ്ങള്‍ കുറ്റവാളിയെ പിടികൂടാനായി കാര്യക്ഷമമായി പ്രവര്‍ത്തിച്ചു. ദീപകിനെ പിടികൂടാനായി എഫ്ബിഐ അംഗങ്ങളും മെക്സിക്കന്‍ പോലീസും വിദേശകാര്യ മന്ത്രാലയവും ശക്തമായി സഹായിച്ചിരുന്നു.
Read Also: ‘റിമ കല്ലിങ്കൽ കാണിക്കുന്നത് ഇരട്ടത്താപ്പ്, പറയുന്നത് ഭോഷ്ക്ക്’: വിമർശന കുറിപ്പ്
മെക്സിക്കോ പോലെയൊരു രാജ്യത്ത് നിന്ന് കുറ്റവാളിയെ പിടികൂടിയതില്‍ സന്തോഷമുണ്ട്. സ്പെഷ്യല്‍ സെല്ലിനെ സംബന്ധിച്ച് ഇത് ഒരു മികച്ച നേട്ടമാണ്. മാസങ്ങള്‍ നീണ്ട പരിശ്രമത്തിനൊടുവിലാണ് കുറ്റവാളിയെ പിടികൂടിയത്. സൗത്ത്- വെസ്റ്റ് , ന്യൂഡല്‍ഹി, നോര്‍ത്തേണ്‍ റെയ്ഞ്ച്, ക്രൈം ബ്രാഞ്ച്, എന്നിവയുള്‍പ്പെടെയുള്ള ടീമുകള്‍ അന്വേഷണസംഘത്തിലുണ്ടായിരുന്നുവെന്ന് സ്പെഷ്യല്‍ സെല്‍ കമ്മീഷണര്‍ ഓഫ് പോലീസ് (സിപി) എച്ച്ജിഎസ് ധലിവാള്‍ പറഞ്ഞു.
ഗോഗി ഗുണ്ടാസംഘത്തിന്റെ തലവനാണ് 27-കാരനായ ദീപക് ബോക്‌സര്‍.
ഇയാള്‍ മെക്സിക്കോയിലേക്ക് കടന്നതിന്റെ റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നതോടെ പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കിയിരുന്നു. തുടര്‍ന്നാണ് ഇയാള്‍ വലയിലാകുന്നത്. 2016-ല്‍ ജിതേന്ദര്‍ ഗോഗിയെ ഹരിയാന പോലീസിന്റെ കസ്റ്റഡിയില്‍നിന്ന് മോചിപ്പിച്ചതോടെയാണ് ഇയാള്‍ ശ്രദ്ധിക്കപ്പെട്ടത്. 2021-ല്‍ ഗുണ്ടാ സംഘത്തലവനായ ജിതേന്ദര്‍ ഗോഗി കൊല്ലപ്പെട്ടതിനുശേഷമാണ് ഇയാള്‍ ഗുണ്ടാസംഘത്തിന്റെ തലവനായി മാറിയത്.
Post Your Comments