മുംബൈ: എലത്തൂരില്‍ ട്രെയിനിന് തീവെച്ച കേസില്‍ ഷഹറൂഖ് സെയ്ഫി പിടിയിലായത് ആശുപത്രിയില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമിക്കവെ. ശരീരത്തില്‍ പൊള്ളലേറ്റും മുറിവേറ്റുമുള്ള പരിക്കുകളോടെയാണ് മഹാരാഷ്ട്രയില്‍ വച്ച് ഇയാള്‍ പിടിയിലാകുന്നത്. പരിക്കിന് രത്‌നഗിരി സിവില്‍ ആശുപത്രിയില്‍ ഇയാള്‍ ചികിത്സ തേടിയിരുന്നു. ഇതിനിടെ ഇന്നലെ അര്‍ദ്ധരാത്രിയിലാണ് സെയ്ഫിയെ മുംബൈ എടിഎസ് സംഘം പിടികൂടിയത്. കേന്ദ്ര ഏജന്‍സികള്‍ നല്‍കിയ വിവരത്തെ തുടര്‍ന്നാണ് സംഘം പരിശോധന നടത്തിയതും പ്രതിയെ പിടികൂടിയതും.
പ്രതി രത്‌നഗിരിയില്‍ ഉണ്ടെന്ന ഇന്റലിജന്‍സിന് വിവരം കിട്ടുകയും, തുടര്‍ന്ന് ആശുപത്രികളില്‍ തിരച്ചില്‍ നടത്തുകയുമായിരുന്നു. എന്നാല്‍ പൊലീസ് എത്തുന്നതിന് മുന്‍പ് അവിടെ നിന്ന് മുങ്ങിയ പ്രതിയെ രത്‌നഗിരി സ്റ്റേഷനില്‍ നിന്ന് പിടികൂടുകയായിരുന്നു. രാജ്യവ്യാപകമായി പരിശോധന നടത്തുന്നതിനിടെയാണ് പ്രതി മഹാരാഷ്ട്രയില്‍ വച്ച് പിടിയിലാകുന്നത്. ഇയാളുടെ തലയ്ക്കാണ് പരിക്കേറ്റിരിക്കുന്നതെന്നാണ് ലഭിക്കുന്ന വിവരം.
എലത്തൂരില്‍ ട്രെയിനില്‍ ആക്രമണം നടത്തിയ പ്രതി മഹാരാഷ്ട്രയില്‍ പിടിയിലായതായി സ്ഥിരീകരിച്ച് റെയില്‍വേ മന്ത്രി അശ്വനി വൈഷ്ണവ്. ഇന്നലെ അര്‍ദ്ധരാത്രിയാണ് പ്രതി ഷഹറൂഖ് സെയ്ഫിയെ മുംബൈ എടിഎസ് പിടികൂടിയത്. കേന്ദ്ര ഏജന്‍സികളുടെ സംയുക്ത നീക്കത്തിലൂടെയാണ് പ്രതി പിടിയിലാകുന്നതെന്ന് മന്ത്രി വ്യക്തമാക്കി. പ്രതിയെ വേഗം പിടികൂടിയ മഹാരാഷ്ട്ര സര്‍ക്കാരിനും പൊലീസിനും ആര്‍പിഎഫിനും എന്‍ഐഎക്കും നന്ദി പറയുന്നുവെന്നും മന്ത്രി അറിയിച്ചു.
Post Your Comments