KeralaLatest NewsNews

അപരന്റെ നന്മയ്ക്കായി തുടിക്കുന്ന മനുഷ്യത്വമാണ് ലോകത്തെ മനോഹരമാക്കുന്നത്: പോലീസ് ഉദ്യോഗസ്ഥരെ അഭിനന്ദിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: അവനവന്റെ സ്വാർത്ഥത്തെയും സൗകര്യങ്ങളേയും അവഗണിച്ച് അപരന്റെ നന്മയ്ക്കായി തുടിക്കുന്ന മനുഷ്യത്വമാണ് ഈ ലോകത്തെ മനോഹരമാക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അതിന്റെ മഹത്തായ ആവിഷ്‌കാരങ്ങളാണ് പരസ്പരസ്‌നേഹത്തോടെയും ഒത്തൊരുമയോടെയും മുന്നോട്ടു പോകാൻ മാതൃകയാകുന്നതെന്നും അദ്ദേഹം പറഞ്ഞു. വീട്ടിലെ കുളിമുറിയിൽ ഉപേക്ഷിക്കപ്പെട്ട നവജാതശിശുവിനെ കണ്ടെത്താനും ജീവൻ രക്ഷിക്കാനും ചെങ്ങന്നൂർ പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥർ നടത്തിയ ഇടപെടലിനെ അഭിനന്ദിക്കവെയാണ് അദ്ദേഹത്തിന്റെ പരാമർശം.

Read Also: അവരില്‍ നിന്ന് സ്വയം രക്ഷ നേടണം, സമൂഹത്തെ കാക്കണം: തീവ്രവാദ ആരോപണവും വിദ്വേഷവും പരത്തരുതെന്ന് ഷുക്കൂര്‍

ഏവർക്കും പ്രചോദനമായി മാറിയിരിക്കുകയാണ് ചെങ്ങന്നൂർ പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥർ. വീട്ടിലെ കുളിമുറിയിൽ ഉപേക്ഷിക്കപ്പെട്ട നവജാതശിശുവിനെ കണ്ടെത്താനും ജീവൻ രക്ഷിക്കാനും അവർ നടത്തിയ ഇടപെടൽ നിയമനിർവ്വഹണത്തിനൊപ്പം മനുഷ്യസ്‌നേഹം ഉയർത്തിപ്പിടിക്കേണ്ടതിന്റെ അനിവാര്യത കൂടി ഓർമ്മിപ്പിക്കുന്നു. നിയമനിർവ്വഹണത്തിനൊപ്പം മനുഷ്യസ്‌നേഹം ഉയർത്തിപ്പിടിക്കേണ്ടതിന്റെ അനിവാര്യത കൂടി ഓർമ്മിപ്പിക്കുന്നു. അപ്പോൾ മാത്രമാണ് പോലീസിന്റെ സാമൂഹിക ഉത്തരാവാദിത്തം പൂർണ്ണമായും അർത്ഥവത്താകുന്നത് എന്ന് ആ പ്രവൃത്തി അടിവരയിടുന്നുവെന്ന് അദ്ദേഹം പറഞ്ഞു.

നിലവിൽ കുഞ്ഞ് കോട്ടയം മെഡിക്കൽ കോളേജിൽ സുഖമായിരിക്കുന്നു. ആ കുരുന്നുജീവന് തുണയായ ചെങ്ങന്നൂർ പോലീസ് ഇൻസ്പെക്ടർ വിപിൻ എ സി, സബ് ഇൻസ്പെക്ടർമാരായ അഭിലാഷ് എം സി, അജിത് ഖാൻ, സിവിൽ പോലീസ് ഓഫീസർമാരായ ജിജോ പി സാം, ഹരീഷ് എന്നിവരെ ഹൃദയപൂർവ്വം അഭിനന്ദിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Read Also: ആര്‍എസ്എസ് നിരോധനം, ഗുജറാത്ത് കലാപം തുടങ്ങിയ സംഭവങ്ങള്‍ ചരിത്ര പാഠപുസ്തകങ്ങളില്‍ നിന്ന് ഒഴിവാക്കി എന്‍സിഇആര്‍ടി

shortlink

Related Articles

Post Your Comments

Related Articles


Back to top button