ലോകത്തുടനീളമുള്ള സ്ഥലങ്ങളുടെ 360 ഡിഗ്രി ചിത്രങ്ങൾ കാണുന്നതിനും, അപ്‌ലോഡ് ചെയ്യുന്നതിനും സഹായിക്കുന്ന ഗൂഗിൾ സ്ട്രീറ്റ് വ്യൂ ആപ്പ് നീക്കം ചെയ്തു. ആൻഡ്രോയിഡ്, ആപ്പിൾ ഉപകരണങ്ങളിൽ നിന്നാണ് ഗൂഗിൾ സ്ട്രീറ്റ് വ്യൂ ആപ്പ് നീക്കം ചെയ്തിട്ടുള്ളത്. ഇതോടെ, ഗൂഗിൾ മാപ്പിലേക്ക് 360 ഡിഗ്രി ചിത്രങ്ങൾ അപ്‌ലോഡ് ചെയ്യുന്നതിനുള്ള എളുപ്പവഴിയാണ് ഉപഭോക്താക്കൾക്ക് നഷ്ടമായിരിക്കുന്നത്. അതേസമയം, നീക്കം ചെയ്തതിന് പിന്നിലുള്ള കാരണം വ്യക്തമല്ല.
സ്ട്രീറ്റ് വ്യൂ ആപ്പ് നേരിട്ട് തന്നെ ലോകത്തെമ്പാടുമുള്ള പ്രധാന സ്ഥലങ്ങളുടെ എല്ലാം ചിത്രങ്ങൾ പകർത്തി ഗൂഗിൾ മാപ്പിൽ നൽകിയിരുന്നു. ഇതിനായി പ്രത്യേക വാഹനങ്ങളും വ്യക്തികളും പ്രവർത്തിച്ചിരുന്നു. ഇനി മുതൽ സ്ട്രീറ്റ് വ്യൂ സ്റ്റുഡിയോ വഴി 360 ഡിഗ്രി വീഡിയോകൾ മാത്രമാണ് അപ്‌ലോഡ് ചെയ്യാൻ സാധിക്കുക. അതേസമയം, ഇതുവരെ ലഭ്യമായിരുന്ന 360 ഡിഗ്രി ചിത്രങ്ങൾ തുടർന്ന് കാണുന്നതിന് തടസ്സങ്ങൾ ഇല്ലെന്നാണ് സൂചന.
Also Read: മുപ്പത് കഴിഞ്ഞ സ്ത്രീകൾ ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കണം
Post Your Comments