കോഴിക്കോട്: ഷഹറൂഖ് സെയ്ഫി കുടുങ്ങിയത് ഏജന്‍സികളുടെ സംയുക്ത നീക്കത്തില്‍. രത്‌നഗിരിയില്‍ ഉണ്ടെന്ന വിവരം കിട്ടിയത് ഇന്റലിജന്‍സിനാണ്. പ്രതിയെ പിടികൂടിയത് മഹാരാഷ്ട്ര എടിഎസ് സംഘം. മഹാരാഷ്ട്ര എടിഎസിന് വിവരം കൈമാറിയത് സെന്‍ട്രല്‍ ഇന്റലിജന്‍സാണ്. ദൗത്യത്തില്‍ സജീവമായി പങ്കെടുത്ത് ആര്‍പിഎഫും. അക്രമം നടന്ന് നാലാം ദിവസമാണ് പ്രതി ഷഹറൂഖ് സെയ്ഫി പിടിയിലാകുന്നത്. ഷഹറുഖിനെ ഉടന്‍ കേരള പൊലീസിന് കൈമാറുമെന്ന് മഹാരാഷ്ട്ര എടിഎസ് അറിയിച്ചു. അജ്മീറിലേയ്ക്ക്് കടക്കാനുള്ള ശ്രമത്തിലായിരുന്നു ഇയാള്‍. ഇന്നലെ അര്‍ദ്ധരാത്രിയാണ് ഇയാള്‍ പിടിയിലാകുന്നത്. പ്രതിയുടെ ശരീരത്തില്‍ പൊള്ളലേറ്റതും പരിക്കേറ്റതുമായ അടയാളങ്ങളുണ്ട്. പ്രതി പിടിയിലായത് റെയില്‍വേ മന്ത്രി അശ്വനി വൈഷ്ണവ് സ്ഥിരീകരിച്ചു. മഹാരാഷ്ട്ര എടിഎസിനും ആര്‍പിഎഫിനും എന്‍ഐഎക്കും നന്ദിയെന്ന് മന്ത്രി പറഞ്ഞു.
രാജ്യം മുഴുവന്‍ ഷഹറൂഖ് സെയ്ഫിക്കായി തെരച്ചില്‍ നടത്തുകയായിരുന്നു. രത്‌നഗിരി സിവില്‍ ആശുപത്രിയില്‍ പ്രതി ചികിത്സ തേടിയിരുന്നു. ഇയാള്‍ക്ക് ശരീരത്തില്‍ പൊള്ളലേറ്റതിന്റെയും മുറിവേറ്റതിന്റെയും പാടുകളുണ്ട്. ട്രെയിനില്‍ നിന്ന് ചാടിയപ്പോഴുണ്ടായ പരിക്കാണോ എന്നും സംശയിക്കുന്നു. ഇന്നലെ രാത്രിയാണ് ഇയാള്‍ പിടിയിലാകുന്നത്. രത്‌നഗിരി ആര്‍പിഎഫിന്റെ കസ്റ്റഡിയിലാണ ് പ്രതി ഇപ്പോള്‍. ഷഹീന്‍ ബാഗിലെത്തി കേരള എടിഎസ് സംഘം ഷഹറൂഖ് സെയ്ഫിയുടെ വീട്ടില്‍ പരിശോധന നടത്തിയിരുന്നു.
Post Your Comments