KeralaLatest NewsNews

തീരാത്ത പക, ജോസഫ് മാഷിന്റെ വീഡിയോക്ക് ഹേറ്റ് കമന്റുകള്‍-ചരിത്രത്തില്‍ ആദ്യമായി സഫാരി ചാനലിന്റെ കമന്റ് ബോക്സ് ഓഫ് ചെയ്തു

സഫാരി ചാനലിലെ ‘ചരിത്രം എന്നിലൂടെ’ എന്ന പരിപാടിക്ക് അപ്പോഴും വൻ സ്വീകാര്യതയാണ് ലഭിക്കാറ്. എന്നാൽ, ചരിത്രത്തിൽ ആദ്യമായി മലയാളം ടെലിവിഷൻ ചാനലായ സഫാരി ടി.വിക്ക് അവരുടെ ഒരു വീഡിയോയുടെ താഴെയുള്ള കമന്റ് ബോക്സ് ഓഫ് ചെയ്തിടേണ്ടതായി വന്നു. പരിപാടിയിൽ പ്രൊഫസർ ടിജെ ജോസഫിന്റെ എപ്പിസോഡുകൾക്ക് നേരെ സാമുദായിക സ്പർധ വളർത്തും തലത്തിലുള്ള സൈബർ ആക്രമണം ഉണ്ടായതിനെ തുടർന്നാണിത്.

2010ലെ കൈവിട്ട് കേസിലെ ഇരയായിരുന്നു തൊടുപുഴ ന്യൂമാൻ കോളജിലെ മലയാളം പ്രൊഫസറായിരുന്ന ടിജെ ജോസഫ്. രണ്ടാം വർഷം ബികോം വിദ്യാർഥികൾക്ക് മതസ്പർധ വളർത്തും വിധം ചോദ്യം പേപ്പർ തയ്യാറാക്കിയെന്ന പത്ര വാർത്തയെ തുടർന്ന് പ്രൊഫസർക്ക് നേരെ താലിബാൻ മോഡൽ ആക്രമണം നടത്തുകയായിരുന്നു. അധ്യാപകനെ തന്റെ വീടിന് സമീപത്ത് വെച്ച് ഒമിനി വാനിലെത്തിയ എട്ട് അംഗ സംഘ കൈപത്തി വെട്ടി മാറ്റുകയായിരുന്നു. 13 വർഷം മുമ്പ് നടന്ന കൈവെട്ട് കേസിലെ മുഖ്യപ്രതിയെ ഇനിയും പിടികൂടാനായിട്ടില്ല. കേസിലെ ഒന്നാം പ്രതിയായ എറണാകുളം ഓടക്കാലി സ്വദേശി സവാദിനെ കുറിച്ച് വിവരം നൽകുന്നവർക്ക് പാരിതോഷികം പ്രഖ്യാപിച്ച് എൻ.ഐ.എ കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. സവാദിനെ കുറിച്ച് വിവരം നൽകുന്നർക്ക് 10 ലക്ഷം രൂപയാണ് എൻ.ഐ.എ പരിതോഷികമായി പ്രഖ്യാപിച്ചിരിക്കുന്നത്.

പ്രൊഫസറായ ടി.ജെ.യെ വെട്ടിയതുമായി ബന്ധപ്പെട്ടാണ് കേസ്. 2010 ജൂലൈയിൽ ഇപ്പോൾ നിരോധിക്കപ്പെട്ട സംഘടനയായ പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ പ്രവർത്തകർ ആണ് ജോസഫിന്റെ വലംകൈ വെട്ടിയെടുത്തത്. മൂവാറ്റുപുഴയിൽ ജോസഫിന്റെ വീടിന് സമീപത്തായിരുന്നു കേരളത്തെ നടുക്കിയ ആക്രമണം. പള്ളിയിൽനിന്ന് മടങ്ങുകയായിരുന്ന ജോസഫിനെ അമ്മയുടെയും ഭാര്യയുടെയും മുന്നിലിട്ടാണ് ആക്രമിച്ചത്. 11 പോപ്പുലർ ഫ്രണ്ട് പ്രവർത്തകരാണ് കേസിലെ പ്രതികൾ.

shortlink

Related Articles

Post Your Comments

Related Articles


Back to top button