Latest NewsKerala

‘എനിക്കെന്തേലും സംഭവിച്ചാൽ പൂർണ്ണ ഉത്തരവാദി ഈ ന്യൂസ് പോർട്ടൽ’ – സുനിതാ ദേവദാസിന്റെ വെളിപ്പെടുത്തൽ

തനിക്കെതിരെയുള്ള വാർത്തകളിൽ പ്രതികരണവുമായി മാധ്യമ പ്രവർത്തകയും ആക്ടിവിസ്റ്റുമായ സുനിതാ ദേവദാസ്. ‘കട്ടിങ് സൗത്ത് എന്ന രാജ്യദ്രോഹ പരിപാടിക്ക് ഞാൻ കാനഡയിൽ നിന്നും ഫണ്ട് ചെയ്തു എന്ന് നുണ പ്രചാരണം നടത്തി എന്നെ രാജ്യദ്രോഹി ആക്കി ചിത്രീകരിച്ച ഓൺലൈൻ പോർട്ടലാണ് തനിക്കോ തനിക്ക് വേണ്ടപ്പെട്ടവർക്കോ എന്തെങ്കിലും സംഭവിച്ചാൽ കാരണക്കാർ’ എന്ന് അവർ പോസ്റ്റ് ചെയ്തു.

അവരുടെ പോസ്റ്റിന്റെ പൂർണ്ണ രൂപം:

കർമ്മ എന്ന സംഘപരിവാർ കൃസംഘി പ്രൊപ്പഗാണ്ട ഏജൻസിയാണ് എന്നെ ഇപ്പോൾ നടക്കുന്ന എല്ലാ പ്രശ്നത്തിലേക്കും തള്ളിയിട്ടത്. കുറച്ചു ദിവസം മുൻപ് അവർ കട്ടിങ് സൗത്ത് എന്ന “രാജ്യദ്രോഹ” പരിപാടിക്ക് ഞാൻ കാനഡയിൽ നിന്നും ഫണ്ട് ചെയ്തു എന്ന് നുണ പ്രചാരണം നടത്തി എന്നെ രാജ്യദ്രോഹി ആക്കി.അതിനു ശേഷം പല സംഘപരിവാർ അനുകൂല സംഗതികളിലും ഇതേ സംഗതി വന്നു. വ്യാപകമായി പ്രചരിപ്പിക്കപ്പെട്ടു.

അതിനു ശേഷം ഇപ്പോൾ കർമ്മ തന്നെ ആരോ പരാതി കൊടുത്തു എന്ന് പറഞ്ഞു കൊണ്ട് ഇനി എന്റെ കാര്യം മോദി തീരുമാനിക്കും എന്ന് പ്രചരിപ്പിക്കുന്നു.അവർ ഇതുവരെ ഈ വിഷയത്തിൽ ഞാനുമായി ബന്ധപ്പെട്ടു ചെയ്തതൊക്കെ നുണയാണ്. പച്ചനുണ.

ഞാൻ വിദേശത്തിരുന്നു രാഷ്ട്രീയം പറയുന്നു , അത് അവസാനിപ്പിക്കണം എന്ന് പറയുന്ന കർമ്മയുടെ ഉടമസ്ഥനും ഇരിക്കുന്നത് വിദേശത്താണ് എന്നതാണ് ഇതിലെ തമാശ.ഹേ മിസ്റ്റർ, കർമ്മ ഈസ് എ ബൂമറാങ് എനിക്കോ എനിക്ക് വേണ്ടപ്പെട്ട ആർക്കെങ്കിലുമോ ഇന്നു മുതൽ എന്തെങ്കിലും സംഭവിച്ചാൽ അതിന്റെ പൂർണ ഉത്തരവാദിത്തവും ഈ കള്ളക്കഥ പടച്ചു പ്രചരിപ്പിച്ച കർമ്മ ന്യൂസിനായിരിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button