സംസ്ഥാനത്ത് പുതിയ കെട്ടിട പെർമിറ്റുകളുടെ ഫീസ് പ്രഖ്യാപിച്ചു. ഇത്തവണ ചെറുകിട നിർമ്മാണങ്ങൾ 80 മീറ്റർ സ്ക്വയറാക്കി നിജപ്പെടുത്തിയിട്ടുണ്ട്. മുൻപ് 150 മീറ്റർ സ്ക്വയർ വരെയുള്ള കെട്ടിടങ്ങൾ ചെറുകിട നിർമ്മാണത്തിന്റെ പരിധിയിലായിരുന്നു. 150 മീറ്റർ സ്ക്വയർ വരെ താമസത്തിനുള്ള കെട്ടിടങ്ങളുടെ പെർമിറ്റ് ഫീസ് 5 രൂപയായിരുന്നു. എന്നാൽ, പുതുക്കിയ നിരക്ക് അനുസരിച്ച് 80 മീറ്റർ സ്ക്വയർ വരെയുള്ള കെട്ടിടങ്ങൾക്ക് 15 രൂപയാണ് പെർമിറ്റ് ഫീസിനത്തിൽ ഈടാക്കുക. ഇതോടെ, ശരാശരി 1000 സ്ക്വയർ ഫീറ്റ് വീട് വയ്ക്കുന്നയാൾക്ക് 750 രൂപ നൽകേണ്ടിടത്ത് ഇനി മുതൽ 10,000 രൂപയാണ് പെർമിറ്റ് ഫീസായി നൽകേണ്ടത്. ഇതിനുപുറമേ, തുകയുടെ അഞ്ച് ശതമാനം വീതം സർവീസ് ചാർജും, സെയിൽസ് ടാക്സും നൽകേണ്ടതാണ്.
പെർമിറ്റ് ഫീസിൽ ഏറ്റവും കൂടുതൽ വർദ്ധന കോർപ്പറേഷനുകളിലാണ്. മുൻസിപ്പാലിറ്റികളിൽ താമസിക്കുന്ന കെട്ടിടങ്ങൾക്ക് 80 മീറ്റർ സ്ക്വയർ വരെ 10 രൂപയും, 81 മീറ്റർ സ്ക്വയർ മുതൽ 150 മീറ്റർ സ്ക്വയർ വരെ 70 രൂപയും, 151 മീറ്റർ സ്ക്വയർ മുതൽ 300 മീറ്റർ സ്ക്വയർ വരെ 120 രൂപയും, 300 മീറ്റർ സ്ക്വയറിനു മുകളിൽ 200 രൂപയുമാണ് ഈടാക്കുക. പഞ്ചായത്തുകളിലെ താമസത്തിനുള്ള കെട്ടിടങ്ങൾക്ക് 80 മീറ്റർ സ്ക്വയർ വരെ 7 രൂപയും, 81 മീറ്റർ സ്ക്വയർ മുതൽ 1500 മീറ്റർ സ്ക്വയർ വരെ 50 രൂപയും, 151 മീറ്റർ സ്ക്വയർ മുതൽ 300 മീറ്റർ സ്ക്വയർ വരെ 100 രൂപയും, 300 മീറ്റർ സ്ക്വയറിന് മുകളിൽ 150 രൂപയുമാണ് നൽകേണ്ടത്.
Also Read: ഓട്ടോഡ്രൈവറെ വധിക്കാൻ ശ്രമം : നാലു പേർ പിടിയിൽ
Post Your Comments