Latest NewsNewsIndia

‘സൈക്കിൾ സവാരി’ ആസ്വദിച്ച് ജി20 രാജ്യങ്ങളിലെ ഉദ്യോഗസ്ഥ പ്രതിനിധികൾ, ഡിജിറ്റൽ നേട്ടങ്ങൾ വിവരിച്ച് ഇന്ത്യ

രാജ്യത്തെ ഡിജിലോക്കർ, യുപിഐ ഉൾപ്പെടെയുള്ള ഡിജിറ്റൽ നേട്ടങ്ങൾക്ക് വൻ കയ്യടിയാണ് നേടിയെടുക്കാൻ സാധിച്ചത്

കുമരകത്ത് ആരംഭിച്ച ജി20 സമ്മേളനത്തിൽ ഉദ്യോഗസ്ഥ പ്രതിനിധികൾക്കായി ‘സൈക്കിൾ സവാരി’ ഒരുക്കി രാജ്യം. പ്രത്യേകം സജ്ജീകരിച്ച സ്റ്റാളിലെ സൈക്കിളിൽ കയറി ചവിട്ടിയാൽ ഡിജിറ്റൽ രംഗത്ത് ഇന്ത്യയുടെ നേട്ടങ്ങളെല്ലാം അറിഞ്ഞ് തൊട്ടുമുന്നിലൂടെയുള്ള സ്ക്രീനിലൂടെ യാത്ര ചെയ്യാം. കോവിഡ് പ്രതിരോധത്തിനായി ഇന്ത്യ തീർത്ത ഡിജിറ്റൽ സംവിധാനങ്ങളിലൂടെയാണ് സൈക്കിൾ സവാരി. ജി20 ഷെർപ്പകളുടെ (രാഷ്ട്രത്തലവന്റെ പ്രതിനിധിയായി ഉന്നത സംഘത്തെ നയിക്കുന്ന ആൾ) രണ്ടാം സമ്മേളനത്തിലെ ‘കോവിൻ’ പ്രദർശന വേദിയിലാണ് ഇന്ത്യയുടെ ഡിജിറ്റൽ നേട്ടങ്ങൾ വിവരിക്കുന്നത്.

രാജ്യത്തെ ഡിജിലോക്കർ, യുപിഐ ഉൾപ്പെടെയുള്ള ഡിജിറ്റൽ നേട്ടങ്ങൾക്ക് വൻ കയ്യടിയാണ് നേടിയെടുക്കാൻ സാധിച്ചത്. പെട്ടിക്കടകളിൽ പോലും യുപിഐ സംവിധാനം നടപ്പാക്കിയത് ഉദ്യോഗസ്ഥ പ്രതിനിധികളെ വിസ്മയിപ്പിച്ചിട്ടുണ്ട്. ഇതിനോടൊപ്പം തന്നെ വിദ്യാഭ്യാസ മന്ത്രാലയത്തിന്റെയും, എൻ.സി.ഇ.ആർ.ടിയുടെയും സംയുക്ത സംരംഭമായ ദിക്ഷ ആപ്പ് വഴി രാജ്യം കൈവരിച്ച വിവിധ നേട്ടങ്ങളെ കുറിച്ചും വിശദീകരിച്ചിട്ടുണ്ട്. ജർമ്മനി, നെതർലാൻഡ് അടക്കമുള്ള രാജ്യങ്ങളിലെ പ്രതിനിധികളാണ് സൈക്കിൾ സവാരിയുടെ ഭാഗമായത്.

Also Read: സൂര്യഗായത്രി വധക്കേസ്: പ്രതി അരുണ്‍ കുറ്റക്കാരനെന്ന് കോടതി, ശിക്ഷ വിധി ഇന്ന്

shortlink

Post Your Comments


Back to top button