Latest NewsKeralaNews

കോവിഡ് മുൻകരുതൽ: മാസ്‌കിൽ അലംഭാവം വേണ്ടെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ

പത്തനംതിട്ട: ജില്ലയിൽ കോവിഡ് കേസുകളിൽ നേരിയവർദ്ധനവ് കാണുന്നതിനാൽ എല്ലാവരും കോവിഡ് മുൻകരുതൽ പാലിക്കണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ എൽ അനിതകുമാരി അറിയിച്ചു. കോവിഡിന്റെ പുതിയ വകഭേദത്തിന് വ്യാപനശേഷി കൂടുതലായതിനാൽ സ്വയം പ്രതിരോധം ഏറ്റവും പ്രധാനമാണ്. പൊതുസ്ഥലങ്ങളിൽ മാസ്‌ക് കൃത്യമായി ധരിക്കണം. പ്രായമായവർ, ജീവിതശൈലീരോഗങ്ങളുള്ളവർ, ഗർഭിണികൾ, കിടപ്പു രോഗികൾ, കുട്ടികൾ എന്നിവർ പ്രത്യേകം ശ്രദ്ധിക്കണം.

Read Also: കൊച്ചി മെട്രോ: രണ്ടാംഘട്ടത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾക്ക് 1957.05 കോടി രൂപയുടെ പുതുക്കിയ ഭരണാനുമതി നൽകി

ഇത്തരക്കാർക്ക് രോഗം വന്നാൽ അപകട സാധ്യത കൂടുതലായതിനാൽ മാസ്‌ക് ഉൾപ്പെടെയുള്ള മുൻകരുതൽ മാനദണ്ഡങ്ങൾ പാലിക്കാൻ ശ്രദ്ധിക്കേണ്ടതാണ്. ആശുപത്രികളിൽ എത്തുന്നവരും ആരോഗ്യ പ്രവർത്തകരും നിർബന്ധമായും മാസ്‌ക് ധരിക്കേണ്ടതാണ്. പനി, ജലദോഷം, തൊണ്ടവേദന, ചുമ തുടങ്ങിയ രോഗ ലക്ഷണങ്ങൾ ഉള്ളവർ മതിയായി വിശ്രമിക്കുകയും രോഗലക്ഷണങ്ങൾ കുറയുന്നില്ലെങ്കിൽ ചികിത്സ തേടുകയും വേണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു.

Read Also: ഗൾഫിലെ താഴ്ന്ന വരുമാനക്കാരായ പ്രവാസികൾക്കു നാട്ടിലെത്താൻ അധിക ചാർട്ടേഡ് ഫ്‌ളൈറ്റുകളൊരുക്കാൻ കേരളം

shortlink

Related Articles

Post Your Comments

Related Articles


Back to top button