പരിമിതമായ അളവില്‍ കഴിക്കുമ്പോള്‍ അരി ആരോഗ്യകരമാണ്. എന്നാല്‍ ഈയിടെ അരിയില്‍ നടത്തിയ ഒരു ഗവേഷണം നല്‍കുന്നത് ആശങ്കപ്പെടുത്തുന്ന വസ്തുതകളാണ്. ഒരു പുതിയ പഠനമനുസരിച്ച്, അരി ശരിയായി പാകം ചെയ്തില്ലെങ്കില്‍ അത് അപകടകരവും അനാരോഗ്യകരവുമാണ്. ഇത് കാന്‍സറിന് കാരണമാകുകയും ചെയ്യും. അരിയില്‍ രാസവസ്തുക്കളുടെ മായം കലര്‍ത്തലും ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങളിലേക്കും നയിക്കുന്നു. പൂര്‍ണമായും വേവിക്കാത്ത അരി ഭക്ഷണമായി കഴിക്കുന്നത് കാന്‍സര്‍ സാധ്യത വര്‍ദ്ധിപ്പിക്കും.
ഇന്നത്തെ കാലത്ത് ഭൂരിഭാഗം ഭക്ഷണ വസ്തുക്കളിലും രാസവസ്തുക്കള്‍ അടങ്ങിയിരിക്കുന്നു. ഇവ ഭാവിയില്‍ പല തരത്തിലുള്ള ആരോഗ്യ സംബന്ധമായ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നു. ഇംഗ്ലണ്ടിലെ ക്വീന്‍സ് യൂണിവേഴ്‌സിറ്റി ബെല്‍ഫാസ്റ്റിന്റെ പഠനമനുസരിച്ച്, കീടങ്ങളില്‍ നിന്ന് വിളയെ സംരക്ഷിക്കുന്നതിനും നല്ല വിളവ് നല്‍കുന്നതിനും ഉപയോഗിക്കുന്ന രാസവസ്തുക്കളും കീടനാശിനികളും നെല്ലിനെ അങ്ങേയറ്റം അപകടകരമാക്കുന്നു. ഇത് ആര്‍സെനിക് വിഷബാധയ്ക്ക് കാരണമാകുകയും ചെയ്യും
അരി കാന്‍സറിനെ പ്രോത്സാഹിപ്പിക്കുന്ന ഒരു കാര്‍സിനോജന്‍ ആണെന്ന് അവകാശപ്പെടുന്ന ഒട്ടേറെ പഠനങ്ങളുണ്ട്. 90 കളില്‍ കാലിഫോര്‍ണിയ ടീച്ചേഴ്‌സ് സ്റ്റഡി നടത്തിയ പഠനത്തില്‍ സ്ത്രീകളില്‍ സ്തനാര്‍ബുദം ഉള്‍പ്പെടെയുള്ള അര്‍ബുദ സാധ്യതകള്‍ കണ്ടെത്തിയിട്ടുണ്ട്. മൊത്തം 9,400 ആള്‍ക്കാര്‍ കാന്‍സര്‍ ബാധിതരാണെന്ന് കണ്ടെത്തി. ഏറ്റവും സാധാരണമായി കണ്ടെത്തിയത് സ്തനാര്‍ബുദവും ശ്വാസകോശ അര്‍ബുദവുമാണ്. വിവിധ ധാതുക്കളില്‍ അടങ്ങിയിരിക്കുന്ന ഒരു രാസവസ്തുവാണ് ആര്‍സെനിക്. വ്യാവസായിക കീടനാശിനികളിലും മറ്റു കീടനാശിനികളിലും ഇത് വളരെ കൂടുതലായി ഉപയോഗിക്കുന്നു. ചില രാജ്യങ്ങളില്‍ ഭൂഗര്‍ഭജലത്തില്‍ ഉയര്‍ന്ന തോതില്‍ ആര്‍സെനിക് ഉണ്ട്. അരിയില്‍ ഉയര്‍ന്ന തോതില്‍ ആര്‍സെനിക് കാണപ്പെടുന്നു, അത് ശരിയായി പാകം ചെയ്തില്ലെങ്കില്‍ വിഷബാധയ്ക്ക് കാരണമാകും.
പഠനമനുസരിച്ച്, അരിയില്‍ ആര്‍സെനിക് അളവ് വളരെ കൂടുതലാണ്. അത് ശരിയായി പാകം ചെയ്തില്ലെങ്കില്‍ വളരെ മാരകമായേക്കാം. പഠനത്തില്‍, അരി മൂലമുണ്ടാകുന്ന അര്‍ബുദം ഒഴിവാക്കാനുള്ള ഒരു മാര്‍ഗവും പറഞ്ഞിട്ടുണ്ട്. ഗവേഷകര്‍ പറയുന്നതനുസരിച്ച്, അരി പാകം ചെയ്യുന്നതിനുമുമ്പ്, രാത്രി മുഴുവന്‍ വെള്ളത്തില്‍ മുക്കിവയ്ക്കുക. ഇത് ചെയ്യുന്നതിലൂടെ അതിന്റെ വിഷാംശത്തിന്റെ അളവ് 80 ശതമാനം വരെ കുറയ്ക്കാനാകും. സാധാരണ ചോറുണ്ടാക്കാന്‍ അധികം ബുദ്ധിമുട്ടില്ല. തിളച്ച വെള്ളത്തിലേയ്ക്ക് അരി കഴുകിയിട്ടു വേവിച്ചു വാര്‍ത്തെടുക്കും. കുക്കറിലാണെങ്കില്‍ അരി കഴുകിയിട്ടു വെള്ളവുമൊഴിച്ചു വേവിയ്ക്കും. ഇപ്പോള്‍ ലഭിയ്ക്കുന്ന അരി ശുദ്ധമായതല്ല, പലതരം കെമിക്കലുകളും കലര്‍ത്തി വരുന്നതാണ്. ഇതുകൊണ്ടുതന്നെ വെറുതെ കഴുകുന്നതു കൊണ്ടുമാത്രം അരിയിലെ വിഷാംശം നീക്കാനാവില്ല.
Post Your Comments