കൊച്ചി: പത്തനംതിട്ടയിൽ ശബരിമല തീർത്ഥാടകരുടെ ബസ് അപകടത്തിൽപ്പെട്ട സംഭവത്തിൽ ഇടപെടലുമായി ഹൈക്കോടതി. സംഭവത്തിൽ മോട്ടോർ വാഹന വകുപ്പിനോട് കോടതി റിപ്പോർട്ട് തേടി. അപകടം എങ്ങനെയുണ്ടായി എന്നത് സംബന്ധിച്ച് മറുപടി നൽകണമെന്നാണ് ഹൈക്കോടതി ദേവസ്വം ബെഞ്ച് മോട്ടോർ വാഹന വകുപ്പ് എൻഫോഴ്‌സ്‌മെന്റ് ഓഫീസറോട് ആവശ്യപ്പെട്ടത്.
വിഷയം ബുധനാഴ്ച്ച ഹൈക്കോടതി പരിഗണിക്കും. ഇന്ന് ഉച്ചയ്ക്ക് 1.20 ഓടെയാണ് ശബരിമല തീർത്ഥാടകർ സഞ്ചരിച്ച ബസ് അപകടത്തിൽപ്പെട്ടത്. കുട്ടികളും മുതിർന്നവരും ഉൾപ്പെടെ 72 പേരാണ് ബിസലുണ്ടായിരുന്നത്. ഇതിൽ അൻപതോളം പേർക്ക് അപകടത്തിൽ പരിക്കേറ്റു.
ബസ് നിയന്ത്രണം വിട്ട് മറിഞ്ഞതാണെന്നാണ് തീർത്ഥാടകർ വ്യക്തമാക്കിയത്. റോഡിന് വലതു വശത്തേക്കാണ് ബസ് മറിഞ്ഞതെന്നും ഇവർ വ്യക്തമാക്കി. ബസിന്റെ വലതു വശത്തിരുന്നവർക്കാണ് പരിക്കേറ്റതെന്നും തീർത്ഥാടകർ അറിയിച്ചു.
അതേസമയം, ശബരിമല ബസ് അപകടത്തിൽ പരിക്കേറ്റവർക്ക് വിദ്ഗ്ധ ചികിത്സ ഉറപ്പാക്കാൻ വേണ്ട ക്രമീകരണങ്ങൾ സജ്ജമാക്കണമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് നിർദ്ദേശം നൽകിയിരുന്നു. ജില്ലാ മെഡിക്കൽ ഓഫീസർക്കാണ് ഇതുസംബന്ധിച്ച നിർദ്ദേശം നൽകിയത്.
Post Your Comments