ഇരിങ്ങാലക്കുട: നടനും മുൻ എംപിയുമായ ഇന്നസെന്റിന് അന്ത്യാഞ്ജലി അർപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ഇന്നസെന്റിന്റെ ജന്മദേശമായ ഇരിങ്ങാലക്കുട ടൗൺ ഹാളിൽ എത്തിയാണ് മുഖ്യമന്ത്രി അദ്ദേഹത്തിന് അന്ത്യാഞ്ജലി അർപ്പിച്ചത്. ഭാര്യ കമലയും മുഖ്യമന്ത്രിയോടൊപ്പം ഉണ്ടായിരുന്നു.
Read Also: സംസ്ഥാന സർക്കാരിന്റെ അഴിമതിക്കെതിരെ എൻഡിഎ നടത്തുന്നത് കുരിശുയുദ്ധം: കെ സുരേന്ദ്രൻ
ഇന്നസെന്റിന്റെ ഭാര്യ ആലീസിനെയും കുടുംബാഗംങ്ങളെയും മുഖ്യമന്ത്രി ആശ്വസിപ്പിച്ചു. അൽപ്പനേരം ഇവർക്കൊപ്പം ചൊലവഴിച്ച ശേഷമാണ് അദ്ദേഹം മടങ്ങിയത്. മന്ത്രിമാരായ ആർ ബിന്ദു, കെ രാധാകൃഷ്ണൻ, എം ബി രാജേഷ് തുടങ്ങിയവരും ഇരിങ്ങാലക്കുട ടൗൺ ഹാളിലെത്തി ഇന്നസെന്റിന് അന്തിമോപചാരം അർപ്പിച്ചു. നിലവധി പേരാണ് ഇന്നസെന്റിനെ അവസാനമായി ഒരു നോക്ക് കാണാനായി ഇരിങ്ങാലക്കുടയിലെത്തിയത്.
മലയാളം, തമിഴ്, ഹിന്ദി, കന്നഡ ഭാഷകളിലായി എഴുനൂറ്റൻപതിലേറെ സിനിമകളിൽ അഭിനയിച്ച വ്യക്തിയാണ് ഇന്നസെന്റ്. ചലച്ചിത്ര അഭിനേതാക്കളുടെ സംഘടനയായ ‘അമ്മ’യുടെ പ്രസിഡന്റായി ദീർഘകാലം അദ്ദേഹം സേവനമനുഷ്ഠിച്ചു. 2014ലെ ലോക്സഭ തെരഞ്ഞെടുപ്പിൽ എൽഡിഎഫ് സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിച്ച് ജയിച്ച് എംപിയുമായി. ചലച്ചിത്ര നിർമ്മാതാവ്, വ്യവസായി, മുനിസിപ്പൽ കൗൺസിലർ തുടങ്ങിയ നിലകളിലും അദ്ദേഹം പ്രവർത്തിച്ചു.
Read Also: വിപണിയിലെ താരമാകാൻ പുതിയ രൂപത്തിലും ഭാവത്തിലും ഐടിസി ക്ലാസ്മേറ്റിന്റെ പുതിയ ഹുക്ക് ബോൾ പേന എത്തി
Post Your Comments