Latest NewsIndiaNewsCrime

ഗ്രീഷ്മയെ മാതൃകയാക്കി ചിത്ര, കാമുകന് ശീതളപാനീയത്തില്‍ വിഷം കലര്‍ത്തി നല്‍കി: മരണം ഉറപ്പാക്കാന്‍ ഫോണ്‍ വിളിച്ചു

ലഖ്‌നൗ: ഉത്തർപ്രദേശിൽ ഗ്രീഷ്മ മോഡൽ കൊലപാതകം. ഉത്തർപ്രദേശിലെ ഹത്രാസ് ജില്ലയിലെ സിക്കന്ദരാരു ജില്ലയിലെ ദുന്ദേശാരി സ്വദേശിയായ അങ്കിത് പുണ്ഡിർ (22) ആണ് കൊല്ലപ്പെട്ടത്. നാരായൺ സ്വദേശിനിയായ ചിത്രയാണ് തന്റെ കാമുകന് പാനീയത്തിൽ വിഷം കലർത്തി കൊലപ്പെടുത്തിയത്. അങ്കിതിന്റെ ഫോൺ റെക്കോർഡുകളാണ് ചിത്രയെ കുടുക്കിയത്. വിഷം നൽകിയ ശേഷം അങ്കിത് മരിച്ചോ എന്ന് ഉറപ്പിക്കുന്നതിനായി ചിത്രത ഇയാളെ വീഡിയോ കോൾ ചെയ്യുകയും ചെയ്തു. അങ്കിത് മരിക്കാറായപ്പോഴും ചിത്ര വിളിച്ചു. ആ സമയത്ത് അങ്കിത് ശ്വാസമെടുക്കാൻ പാടുപെടുകയായിരുന്നു. ‘ഇതിനെയും നീ അതിജീവിച്ചാൽ തൂങ്ങിക്കോ ബൈ’ എന്ന് പറഞ്ഞ് ചിത്ര കോൾ കട്ട് ചെയ്തു.

ഏറെ നാളായി പ്രണയത്തിലായിരുന്നു ചിത്രയും അങ്കിതും. ഇരുവരും വിവാഹം കഴിക്കാൻ ആഗ്രഹിച്ചിരുന്നു. എന്നാൽ ചിത്രയുടെ വീട്ടുകാർക്ക് ഈ ബന്ധത്തോട് താല്പര്യമില്ലായിരുന്നു. ഒടുവിൽ വീട്ടുകാരുടെ നിർബന്ധത്തിന് വഴങ്ങി ചിത്ര അങ്കിതിനെ ഒഴിവാക്കി, ഹേമന്തിനെ വിവാഹം കഴിച്ചു. വീട്ടുകാർ കണ്ടെത്തിയ ചെറുപ്പക്കാരനായിരുന്നു ഹേമന്ത്. വിവാഹം കഴിഞ്ഞെങ്കിലും ചിത്ര അങ്കിതുമായുള്ള ബന്ധം അവസാനിപ്പിച്ചില്ല. ഇവർ പരസ്പരം ബന്ധപ്പെട്ടിരുന്നു. ഇതറിഞ്ഞ ചിത്രയുടെ സഹോദരൻ സഹോദരിയോടും കാമുകനോടും ഈ ബന്ധം അവസാനിപ്പിക്കാൻ മുന്നറിയിപ്പ് നൽകി.

ഒരു ദിവസം ഹരിയാനയിൽ ആയിരുന്നു അങ്കിതിനെ ചിത്ര ഐതയിലേക്ക് വിളിച്ച് വരുത്തി. ബസ് സ്റ്റാൻഡിൽ വെച്ച് ശീതളപാനീയത്തിൽ വിഷം കലർത്തി അങ്കിതിന് നൽകി. ഇത് കുടിച്ച അങ്കിത് തളർന്നു. തന്റെ സഹോദരനെ വിളിച്ച് ചിത്ര തന്റെ പാനീയത്തിൽ എന്തോ കലക്കി തന്നുവെന്ന് അങ്കിത് പറഞ്ഞു. അവശനിലയിലായ ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മാർച്ച് 17 ന് മെയിൻപുരിയിൽ ചികിത്സയിൽ കഴിയവേ അങ്കിത് മരിച്ചു. നേരത്തെ തന്നെ ചിത്ര എല്ലാം പ്ലാൻ ചെയ്ത് വെച്ചിരുന്നുവെന്നാണ് പോലീസ് പറയുന്നത്. ചിത്രയ്‌ക്കെതിരെ പോലീസ് കേസ് രജിസ്റ്റർ ചെയ്തു.

 

shortlink

Post Your Comments


Back to top button