താരൻ നീക്കാൻ ചെറുനാരങ്ങാ നീരും തേങ്ങാപ്പാലും

താരന്‍ രണ്ടു തരത്തിലാണ് ഉള്ളത്. ഇവയില്‍ തന്നെ എണ്ണമയമുള്ളതും എണ്ണമയമില്ലാത്തതും ഉണ്ട്. ശിരോചര്‍മ്മത്തിലെ എണ്ണമയം കൂടുന്നത് കൊണ്ടാണ് പലപ്പോഴും താരന്‍ വര്‍ദ്ധിക്കുന്നത്. ഇത് തലയില്‍ പൂപ്പല്‍ വര്‍ദ്ധിക്കാനും അതിലൂടെ താരന്‍ വര്‍ദ്ധിക്കുന്നതിനും കാരണമാകുന്നു. സോപ്പിന്റെയും ഷാമ്പൂവിന്റേയും അമിത ഉപയോഗത്തിലൂടെ തലയോട്ടി വരണ്ടതാവാനും ഇത് താരന്‍ വര്‍ദ്ധിക്കാനും കാരണമാകുന്നു. താരന്‍ അകറ്റാനുള്ള പല വഴികളും നമുക്ക് ചുറ്റും ഉണ്ട്.

എന്നാല്‍, കൃത്രിമ മാര്‍ഗ്ഗങ്ങള്‍ ഉപയോഗിച്ച് താരന്‍ കളയുമ്പോള്‍ അത് പലപ്പോഴും പല വിധത്തിലുള്ള പാര്‍ശ്വഫലങ്ങള്‍ക്ക് കാരണമാകും. അതുകൊണ്ട് തന്നെ, പ്രകൃതിദത്ത മാര്‍ഗ്ഗങ്ങള്‍ ഉപയോഗിച്ച് താരനെ നമുക്ക് പതിരോധിക്കാം.

ചെറുനാരങ്ങാനീര് സൗന്ദര്യ സംരക്ഷണത്തില്‍ ഒരു മുതല്‍ക്കൂട്ടാണ്. എന്നാല്‍, ചെറുനാരങ്ങാ നീരിനൊപ്പം അല്‍പം തേങ്ങാപ്പാലും മിക്‌സ് ചെയ്ത് തലയോട്ടിയില്‍ തേച്ച് പിടിപ്പിക്കുക, അര മണിക്കൂറിന് ശേഷം തല കഴുകിക്കളയുക. ഇത് താരനെ പ്രതിരോധിക്കാന്‍ ഏറ്റവും ഫലപ്രദമായ മാര്‍ഗ്ഗമാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. ചെറുനാരങ്ങ നീരിലെ ആസിഡ് ആണ് താരനെ ഇല്ലാതാക്കാന്‍ സഹായിക്കുന്നത്. എന്നാല്‍, നാരങ്ങ സ്ഥിരമായി മുടിയില്‍ ഉപയോഗിക്കാന്‍ പാടില്ല. ഇത് പലപ്പോഴും മുടിക്ക് ദോഷകരമായി മാറുന്നു.

Read Also : എടിഎം തട്ടിപ്പുകളിൽ നിന്നും രക്ഷനേടാം, എടിഎം ഉപയോഗിക്കുന്നതിനു മുൻപ് അറിയേണ്ട പ്രധാന കാര്യങ്ങൾ ഇവയാണ്

വെളിച്ചെണ്ണയും ഒലീവ് ഓയിലും താരനെ പ്രതിരോധിയ്ക്കും. അല്‍പം ചെറുനാരങ്ങാ നീര് ചേര്‍ത്ത് ചൂടാക്കി തലയില്‍ പുരട്ടുക. അരമണിക്കൂറിനു ശേഷം കഴുകിക്കളയുക. ഒലീവ് ഓയിലും വെളിച്ചെണ്ണയും ഉപയോഗിച്ച് താരനെ എന്നന്നേക്കുമായി ഇല്ലാതാക്കാന്‍ കഴിയും എന്ന കാര്യത്തില്‍ സംശയം വേണ്ട. വെളിച്ചെണ്ണ തനിയേ ചൂടാക്കി തലയില്‍ തേച്ചാലും അത് താരനെ പ്രതിരോധിക്കുന്നു.

ഉലുവ താരനെ ഇല്ലാതാക്കുക മാത്രമല്ല മുടി വളര്‍ച്ചയേയും കാര്യമായി സഹായിക്കുന്നു. രണ്ട് ടീ സ്പൂണ്‍ ഉലുവ രാത്രി വെള്ളത്തിലിട്ടു വെച്ച് കുതിര്‍ത്ത ശേഷം നന്നായി അരച്ച് ഉള്ളിനീരു കൂടി ചേര്‍ത്ത് തലയോട്ടിയില്‍ തേച്ചു പിടിപ്പിക്കുക. ഇത് താരനെ പ്രതിരോധിയ്ക്കും. മാത്രമല്ല, മുടിക്ക് തിളക്കം നല്‍കാനും മുടിയുടെ ആരോഗ്യത്തിനും വളരെ സഹായിക്കുന്ന ഒന്നാണ് ഉലുവ.

Share
Leave a Comment