കുട്ടികൾക്കും പ്രായം ചെന്നവർക്കും ശരീരവളർച്ചയ്ക്കും ബുദ്ധിവികാസത്തിനും ക്യാരറ്റ് നല്ലതാണ്. നിത്യവും കഴിച്ചാൽ പല അസുഖങ്ങളും ഒഴിവാക്കാൻ കഴിയും. ഇതിൽ അയൺ, സൾഫർ എന്നിവ ഉള്ളതിനാൽ രക്തക്കുറവിനും വളരെ ഫലപ്രദമാണ്. ക്യാരറ്റ് ഹൃദ്രോഗത്തിന് വളരെ നല്ലതാണ്. മൂത്രമൊഴിക്കുമ്പോള്‍ ചുട്ടു നീറ്റലുണ്ടാകുന്നവർ ഇതിന്റെ നീരോ സൂപ്പോ കഴിച്ചാൽ മതിയാകും. ക്യാരറ്റിന്റെ നീര് നാല് ഔൺസ് ദിവസവും കാലത്തു കഴിച്ചാൽ ഹൈപ്പർ അസിസിറ്റി എന്ന രോഗം മാറും.
Read Also : ‘ആ കുട്ടിയുടെ ഉത്തരത്തെ ഗ്ലോറിഫൈ ചെയ്ത് ആഘോഷിക്കപ്പെടുന്നത് ആശാസ്യകാര്യമല്ല’: ശ്രീജിത്ത് പെരുമന
ക്യാരറ്റ് വേവിച്ചു കഴിച്ചാൽ ലിവർ, സംബന്ധമായ പ്രശ്നങ്ങൾ, മഞ്ഞപ്പിത്തം, മൂത്ര സംബന്ധമായ അസുഖങ്ങൾ എന്നിവയും മാറിക്കിട്ടും. ക്യാരറ്റ് 15 മുതൽ 20 ദിവസം വരെ തുടർച്ചയായി കഴിച്ചാൽ ചൊറി ചിരങ്ങ്, തുമ്മൽ, ചൊറിച്ചിൽ മുതലായ ത്വക്ക് രോഗങ്ങൾ മാറും. ക്ഷയരോഗത്തിന് ക്യാരറ്റ് സൂപ്പ് വളരെ നല്ലതാണ്. ക്യാരറ്റും തക്കാളിയും കാബേജും കൂടി സൂപ്പ് വെച്ച് കഴിച്ചാൽ വിറ്റാമിൻ എ യുടെ കുറവു കൊണ്ട് ഉണ്ടാകുന്ന പ്രശ്നങ്ങൾ മാറിക്കിട്ടും.
ക്യാരറ്റിനു കുടലിലുള്ള മലിനവസ്തുക്കളേയും വിരയേയും പുറത്തു കളഞ്ഞ് വിശപ്പുണ്ടാക്കുന്നതിന് പ്രത്യേക കഴിവുണ്ട്. അതികഠിനമായ തലവേദന, കണ്ണിനും ചെവിക്കുമുണ്ടാകുന്ന അസുഖങ്ങൾ എന്നിവ മാറുന്നതിനും ക്യാരറ്റ് വളരെ നല്ലതാണ്. ക്യാരറ്റ് പച്ചയായി കഴിക്കുന്നതാണ് ഉത്തമം. വേവിച്ചാൽ ചില വിറ്റാമിനുകൾ നഷ്ടപ്പെടും.
Post Your Comments