കായംകുളം: കായംകുളത്ത് ലോഡ്ജില്‍ ആത്മഹത്യ ചെയ്ത ന്യൂസിലാന്റ് പ്രവാസി ബൈജു രാജുവിന്റെ ശവ സംസ്‌ക്കാര ചടങ്ങിനിടെ നാടകീയ രംഗങ്ങള്‍ അരങ്ങേറി. മനുഷ്യ മന:സാക്ഷിയെ മരവിപ്പിക്കുന്ന ദൃശ്യങ്ങളാണ് അവിടെ നടന്നത്. പൊന്നുപോലെ നോക്കിയ മകളെ അവസാനമായി ഒരുനോക്ക് മൃതദേഹം കാണിക്കണമെന്നാണ് ബൈജുവിന്റെ പിതാവ് കൊച്ചു കുഞ്ഞ് ആവശ്യപ്പെടുന്നത്. മകളെ അവസാനമായി കാണിച്ചതിനുശേഷം മാത്രമേ മൃതദേഹം സംസ്‌ക്കരിക്കൂവെന്ന് പിതാവ് പറയുന്നു. എലന്തൂര് ഭാര്യയുടെ വീട്ടിലാണ് കുഞ്ഞ് ഇപ്പോഴുള്ളത്. കണ്ണിലെ കൃഷ്ണമണി പോലെയാണ് കുഞ്ഞിനെ അവന്‍ നോക്കിവളര്‍ത്തിയത്. മകളെ അകത്തിയതിനു ശേഷമാണ് അവനിങ്ങനെയായിപ്പോയതെന്നും പിതാവ് പറയുന്നു.
തന്റെ മരണത്തിന്റെ ഉത്തരവാദി ഭാര്യ അന്നപ്രിയ ജോണ്‍സണും ഭാര്യയുടെ അമ്മ എല്‍സി ജോണ്‍സണും ഭാര്യയുടെ സഹോദരന്‍ ഗീവര്‍ഗീസ് ജോണ്‍സണും സ്വിറ്റ്‌സര്‍ലന്‍ഡ് പ്രവാസി ടോജോ മാത്യുവും ആണെന്ന് ബൈജു രാജു നേരത്തെ വ്യക്തമാക്കിയിരുന്നു. ടോജോ മാത്യുവുമായുള്ള ഭാര്യയുടെ അവിഹിതമാണ് ബൈജുവിനെ ആത്മഹത്യയിലേക്ക് നയിച്ചത്. ഭാര്യയുടെ അമ്മ തന്റെ അക്കൗണ്ട് കൈക്കലാക്കുകയും സ്വത്തുക്കള്‍ തട്ടിയെടുക്കുകയും ചെയ്തിരുന്നു.
Post Your Comments