
കോഴിക്കോട്: 22 കാരിയായ പെണ്‍കുട്ടിക്ക് നേരെ ബസ്സിൽ വെച്ച് ലൈംഗിക അതിക്രമം നടത്തിയ കേസില്‍ സ്വകാര്യ ബസ് കണ്ടക്ടര്‍ അറസ്റ്റില്‍. ബനാറസ് ബസ്സിലെ കണ്ടക്ടർ കൽപ്പള്ളി സ്വദേശി മുഹമ്മദ് സിനാനെ(22)യാണ് മാവൂർ പൊലീസ് അറസ്റ്റ് ചെയ്തത്. ട്യൂഷന് പോകുകയായിരുന്ന ഒമ്പതാം ക്ലാസ്സുകാരിയെ ടിക്കറ്റ് കൊടുക്കുന്നതിനിടയിൽ സൗഹൃദ സംഭാഷണം നടത്തിയാണ് പ്രതി അടുത്തൂകൂടിയത്. പിന്നീട് സീറ്റിൽ അടുത്ത് വന്നിരുന്ന് ലൈംഗികമായി ഉപദ്രവിച്ചുവെന്നാണ് പരാതി.
ലൈംഗിക അതിക്രമണത്തോട് എതിർപ്പ് പ്രകടിപ്പിച്ച കുട്ടിയോട് ആരോടും പറയരുതെന്നും ഇയാൾ പറഞ്ഞിരുന്നു. സംഭവത്തെതുടർന്ന് ഭയന്നുപോയ കുട്ടി വിവരം കൂട്ടുകാരിയോടും അമ്മയോടും പറയുകയായിരുന്നു.
രക്ഷിതാക്കള്‍ മാവൂര്‍ പൊലീസില്‍ പരാതി നല്‍കിയതിനെ തുടര്‍ന്നാണ് പൊലീസ് പ്രതിയെ പിടികൂടുന്നത്. പോക്സോ നിയമപ്രകാരം അറസ്റ്റ് ചെയ്ത പ്രതിയെ കുന്ദമംഗലം മജിസ്ട്രേറ്റ് കോടതി റിമാൻഡ് ചെയ്തു. എസ്ഐ മഹേഷ്, സീനിയർ സിവിൽ പൊലീസ് ഓഫീസർ മോഹനൻ, സിവിൽ പൊലീസ് ഓഫീസർ നിഗില എന്നിവരടങ്ങുന്ന സംഘമാണ് അന്വേഷണം നടത്തിയത്.
Post Your Comments