Latest NewsNews

‘ടാറ്റ ന്യു’ കൂടുതൽ മെച്ചപ്പെടുത്താൻ കോടികളുടെ നിക്ഷേപം നടത്താനൊരുങ്ങി ടാറ്റ ഗ്രൂപ്പ്

ടാറ്റ ബ്രാൻഡ് ഉൽപ്പന്നങ്ങളെല്ലാം ടാറ്റ ന്യു മുഖാന്തരം വാങ്ങിക്കാവുന്നതാണ്

ഇന്ത്യയുടെ ആദ്യത്തെ സൂപ്പർ ആപ്പായ ‘ടാറ്റ ന്യു’ കൂടുതൽ മികച്ചതാക്കാൻ കോടികളുടെ നിക്ഷേപം നടത്താനൊരുങ്ങി ടാറ്റ ഗ്രൂപ്പ്. റിപ്പോർട്ടുകൾ പ്രകാരം, 200 കോടി ഡോളറാണ് ആപ്പിന്റെ വിപുലീകരണ പ്രവർത്തനങ്ങൾക്കായി ചെലവഴിക്കുക. രണ്ട് വർഷം കൊണ്ടാണ് ടാറ്റ ഗ്രൂപ്പ് ഈ തുക ചെലവിടുക. 2022 ഏപ്രിലിലാണ് ടാറ്റ ന്യു ലോഞ്ച് ചെയ്തത്. പ്രവർത്തനമാരംഭിച്ച് വെറും 7 ആഴ്ചകൾ കൊണ്ട് 70 ലക്ഷത്തിലധികം ഉപഭോക്താക്കളെ സ്വന്തമാക്കാൻ ആപ്പിന് സാധിച്ചിട്ടുണ്ട്.

ഒട്ടനവധി സേവനങ്ങൾ ടാറ്റ ന്യു വാഗ്ദാനം ചെയ്യുന്നുണ്ട്. ടാറ്റ ബ്രാൻഡ് ഉൽപ്പന്നങ്ങളെല്ലാം ഈ ആപ്പ് മുഖാന്തരം വാങ്ങിക്കാവുന്നതാണ്. കൂടാതെ, വിമാന ടിക്കറ്റുകളും, ഹോട്ടൽ മുറികളും ബുക്ക് ചെയ്യാൻ സാധിക്കും. സ്ഥിരം ഉപഭോക്താക്കൾക്ക് പ്രത്യേക പ്രതിഫലം നൽകുന്ന വിവിധ പദ്ധതികളും ആപ്പിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്. ചൈനയിലെ വീ ചാറ്റ്, അലി പേ എന്നിവയെ മാതൃകയാക്കിയാണ് ടാറ്റ ന്യു രൂപകൽപ്പന ചെയ്തിട്ടുള്ളത്.

Also Read: ചിന്ത ജെറോമിനെ വിമർശിച്ച് നടൻ വിനായകൻ

shortlink

Post Your Comments


Back to top button