ക്രിമിനൽക്കേസുകളിൽ ശിക്ഷിക്കപ്പെടുന്ന ജനപ്രതിനിധികൾ ഉടൻ അയോഗ്യരാക്കപ്പെടുന്നതിന് വഴിയൊരുക്കുന്ന 2013ലെ സുപ്രീംകോടതി ഉത്തരവ് മറികടക്കാൻ യുപിഎ സർക്കാർ കൊണ്ടുവന്ന ഓർഡിനൻസ് ചീന്തിയെറിഞ്ഞ രാഹുൽ ഗാന്ധിയുടെ നടപടി സോഷ്യൽ മീഡിയകളിൽ ചർച്ചയാകുന്നു. മൻമോഹൻസിങ്ങിന്റെ നേതൃത്വത്തിലുള്ള യുപിഎ സർക്കാർ ഓർഡിൻസിന് നീക്കം തുടങ്ങിയപ്പോൾ ഇത് ‘ശുദ്ധ അസംബന്ധമാണെന്ന്’ വിമർശിച്ചാണ് രാഹുൽ അത് ചീന്തിയെറിഞ്ഞത്.
രാഹുൽ അയോഗ്യതാമുനമ്പിൽ നിൽക്കുന്ന സാഹചര്യത്തിൽ 2013ൽ ഓർഡിനൻസ് ചീന്തിയെറിഞ്ഞ അദ്ദേഹത്തിന്റെ നടപടി സമൂഹമാധ്യമങ്ങളിലും വലിയ ചർച്ചയാണ്. ഗുജറാത്തിലെ മാനനഷ്ടക്കേസിൽ കോണ്‍ഗ്രസ് നേതാവ് രാഹുൽ ഗാന്ധി കുറ്റക്കാരനെന്ന് കോടതി കണ്ടെത്തിയതിന് പിന്നാലെ, അദ്ദേഹത്തിന് പിന്തുണയുമായി ഷാഫി പറമ്പിൽ എം.എൽ.എ. നരേന്ദ്ര മോദിക്കും അമിത് ഷായ്ക്കും രാഹുൽ ഗാന്ധിയെ ഭയമാണെന്നാണ് ഷാഫിയുടെ വാദം.
ഷാഫി പറമ്പിലിന്റെ ഫേസ്‌ബുക്ക് പോസ്റ്റ്:
ഭയമാണ് അയാളെ…
മോദിക്ക്,ഷായ്ക്ക്,
ആർ എസ് എസ്സിന്,സംഘപരിവാറിന്…
കാരണം അയാൾ വെറുപ്പിന്റെ ആശയങ്ങളോട് സന്ധി ചെയ്യില്ല…
മോദി ഭരണകൂടത്തെയും കേസുകളയേയും അയാൾ ഭയപ്പെടുകയുമില്ല.
Post Your Comments