തിരുവനന്തപുരം: ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകറുമായി കൂടിക്കാഴ്ച്ച നടത്തി മുഖ്യമന്ത്രി പിണറായി വിജയൻ. ഡൽഹി 6 മൗലാന ആസാദ് റോഡിലുള്ള അദ്ദേഹത്തിന്റെ ഔദ്യോഗിക വസതിയിൽ വെച്ചായിരുന്നു കൂടിക്കാഴ്ച്ച.
കേരളത്തിന്റെയും രാജ്യത്തിന്റെയും വികസനം കൂടിക്കാഴ്ചയിൽ ചർച്ച ചെയ്തു. കേരളത്തിന്റെ ഉയർന്ന സാമൂഹിക വികസന സൂചികയെ ഉപരാഷ്ട്രപതി അഭിനന്ദിക്കുകയും ചെയ്തു. കേരളം സന്ദർശിക്കാനുള്ള മുഖ്യമന്ത്രിയുടെ ക്ഷണം ഉപരാഷ്ട്രപതി സ്വീകരിച്ചു. താമസിയാതെ കേരളം സന്ദർശിക്കുമെന്ന് അദ്ദേഹം മുഖ്യമന്ത്രിയ്ക്ക് ഉറപ്പ് നൽകിയിട്ടുണ്ട്. ധൻകർ ഉപരാഷ്ട്രപതിയായി ചുമതലയേറ്റ ശേഷം മുഖ്യമന്ത്രി ആദ്യമായാണ് അദ്ദേഹത്തെ സന്ദർശിക്കുന്നത്.
ഉപരാഷ്ട്രപതിയ്ക്ക് പൊന്നാടയും തെയ്യത്തിന്റെ ഒറ്റത്തടി ശിൽപ്പവും അദ്ദേഹം സമ്മാനിച്ചു. ഇരുവരും ഒരുമിച്ച് പ്രഭാത ഭക്ഷണം കഴിക്കുകയും ചെയ്തു.
Post Your Comments