കേന്ദ്രസർക്കാരിന് കീഴിലുള്ള പദ്ധതിയായ ദീൻദയാൽ അന്ത്യോദയ യോജന ദേശീയ നഗര ഉപജീവന ദൗത്യം മികച്ച രീതിയിൽ നടപ്പാക്കുന്ന സംസ്ഥാനങ്ങൾക്ക് കേന്ദ്ര ഭവന നഗര കാര്യമന്ത്രാലയം തയ്യാറാക്കുന്ന സ്പാർക്ക് റാങ്കിംഗ് പട്ടിക പുറത്തുവിട്ടു. 2021- 22 ലെ സ്പാർക്ക് റാങ്കിംഗ് പട്ടികയാണ് ഇത്തവണ പുറത്തുവിട്ടത്. പട്ടികയിൽ കേരളം രണ്ടാം സ്ഥാനം നേടി. തുടർച്ചയായ അഞ്ചാം തവണയാണ് കേരളത്തിനെ തേടി സ്പാർക്ക് അവാർഡ് എത്തുന്നത്. 15 കോടി രൂപയാണ് അവാർഡ് തുകയായി നൽകുക.
രാജ്യത്തെ 29 സംസ്ഥാനങ്ങളിലെയും, 8 കേന്ദ്ര ഭരണ പ്രദേശങ്ങളിലെയും നഗരമേഖലയിൽ ഏതാനും വർഷങ്ങളായി എൻയുഎൽഎം പദ്ധതി വിജയകരമായി നടപ്പാക്കുന്നുണ്ട്. സംസ്ഥാനത്ത് കുടുംബശ്രീ മുഖേനയാണ് 93 നഗരസഭകളിൽ ഈ പദ്ധതി നടപ്പാക്കുന്നത്. ഇതിന്റെ ഭാഗമായി അയൽക്കൂട്ടങ്ങൾ രൂപീകരിക്കുകയും, 24,860 പേർക്ക് നൈപുണ്യ പരിശീലനം നൽകുകയും ചെയ്തിട്ടുണ്ട്. ഇത്തവണ ഒന്നാം സ്ഥാനത്ത് എത്തിയത് ആന്ധ്രപ്രദേശാണ്. കഴിഞ്ഞ വർഷം കേരളം ഒന്നാമത് എത്തിയിരുന്നു.
Also Read: ലോറൻസ് ബിഷ്‌ണോയി, ഗോൾഡി ബ്രാർ എന്നിവരുൾപ്പെടെ 12 പേർക്കെതിരെ എൻഐഎ കുറ്റപത്രം സമർപ്പിച്ചു
Post Your Comments