KeralaLatest NewsNews

‘ഇതുപോലെയുള്ള സാഹചര്യങ്ങളിലാണ് മനസ്സു തകർന്ന് ചില പുരുഷന്മാർക്ക് മാനസിക നില തെറ്റുന്നത്’: മെൻസ് അസോസിയേഷൻ ഇടപെടുന്നു

കായംകുളം: ഭാര്യയും കുടുംബക്കാരും തന്നെ ചതിച്ചെന്നാരോപിച്ച് ആത്മഹത്യ ചെയ്ത ബൈജുവിന് നീതി കിട്ടണമെന്ന് ഓൾ കേരള മെൻസ് അസോസിയേഷൻ. ആത്മഹത്യാ ഭീഷണി വീഡിയോ ഇറക്കിയ സമയം ആരെങ്കിലും ബൈജുവിനെ സഹായിക്കാൻ തയ്യാറായിരുന്നോ എന്ന് അസോസിയേഷൻ ചോദിക്കുന്നു. ബൈജു എന്ന ആ പാവത്തിനെ രക്ഷിക്കാൻ, ആ മനുഷ്യന്റെ അവകാശവും സംരക്ഷിക്കാൻ, നീതി ലഭിക്കാൻ വേണ്ടി മനുഷ്യാവകാശ കമ്മീഷൻ എന്തെങ്കിലും ചെയ്തോ എന്നും ചോദ്യങ്ങളുയരുന്നു.

ഭാര്യയ്ക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്നും ഭാര്യവീട്ടുകാര്‍ തന്റെ സ്വത്ത് കൈക്കലാക്കി തന്നെ പുറത്താക്കിയെന്നുമായിരുന്നു ബൈജു രാജു വീഡിയോ സന്ദേശത്തില്‍ പറഞ്ഞത്. തന്റെ മകളായിരുന്നു തനിക്ക് ഏക പ്രതീക്ഷയെന്നും ഇപ്പോൾ അതും നഷ്ടമായിയെന്നും ഇനി ജീവിച്ചിരിക്കുന്നതില്‍ അര്‍ത്ഥമില്ലെന്നും രാജു വീഡിയോയില്‍ പറഞ്ഞിരുന്നു. ഒപ്പം ആത്മഹത്യ ചെയ്യാന്‍ തനിക്ക് ധൈര്യമൊക്കെ ഉണ്ടായിരുന്നിട്ടും അങ്ങിനെ ചെയ്യുന്നത് തെറ്റാണെന്ന് അറിയാവുന്നതിനാലാണ് ഇത്രയും നാള്‍ പിടിച്ചുനിന്നതെന്നും അദ്ദേഹം തന്റെ ഫേസ്‌ബുക്കിൽ പങ്കുവെച്ച് വീഡിയോയിൽ കരഞ്ഞുകൊണ്ട് പറഞ്ഞു.

‘ഇതുപോലെയുള്ള സാഹചര്യങ്ങളിലാണ് മനസ്സു തകർന്ന് ചില പുരുഷന്മാർ ഡിപ്രഷനിലേക്ക് പോകുന്നത്, മാനസിക നില തെറ്റുന്നത്. ഭാര്യയെ കൊല്ലാൻ ചിന്തിക്കുന്നത്. സത്യത്തിനൊപ്പം പോലീസുകാരും ബഹു. കോടതികളും നിന്നില്ലെങ്കിൽ ഒരു കാര്യം ഞാൻ ഉറപ്പിച്ചു പറയാം. ഇനിയും കേരളത്തിൽ ഇതുപോലെ ആത്മഹത്യകൾ കൂടി വരും. കുടുംബങ്ങളിൽ കൊലപാതകം നിത്യ സംഭവമായി മാറും’, മെൻസ് അസോസിയേഷൻ ഫേസ്‌ബുക്കിൽ പങ്കുവെച്ച പോസ്റ്റിൽ പറയുന്നു.

മെൻസ് അസോസിയേഷന്റെ പോസ്റ്റ് ഇങ്ങനെ:

സ്നേഹബന്ധത്തിൽ നിന്നു പിന്മാറിയെന്നതിന്റെ പേരിൽ ആസിഡ് ആക്രമണം, പെട്രോൾ ഒഴിച്ചു കത്തിക്കൽ, കൊലപാതകം ഇതൊക്കെയാണല്ലോ ഇപ്പോൾ സർവ്വ സാധാരണം. എന്നാൽ, തന്റെ സ്വത്തു മുഴുവൻ തട്ടിയെടുത്ത ഭാര്യയുടെ അമ്മയെയോ, അവളുടെ ആങ്ങളയെയോ, ഭാര്യയുടെ കാമുകനെയോ കൊല്ലാതെ ഒരു പാവം മനുഷ്യൻ ബൈജു രാജു ഇന്നലെ ആത്മഹത്യ ചെയ്തു.*
സുന്ദരിയായ വിസ്മയ ആത്മഹത്യ ചെയ്തപ്പോൾ വീഡിയോ ക്യാമറയുമായി ഓടി നടന്നു വാർത്ത ചെയ്ത മാധ്യമ മലരന്മാരും മലരികളും ഈ പാവം മനുഷ്യൻ നിസ്സഹായനായി ആത്മഹത്യയല്ലാതെ വേറൊരു വഴിയുമില്ല എന്ന് ലോകത്തോട് വിളിച്ചു പറഞ്ഞിട്ട് ചെറുവിരൽ അനക്കിയോ.? ഇല്ല.
പോലീസ് മാമന്മാരും, മാമികളും എന്തെങ്കിലും ചെയ്തോ..?? ഇല്ല.
ഒരാൾ ജീവിച്ചിരിക്കുമ്പോൾ അവകാശത്തിനു വേണ്ടി, നീതിക്കു വേണ്ടി കേഴുമ്പോൾ, അത് ജീവിച്ചിരിക്കുമ്പോൾ നേടിക്കൊടുക്കണം നീതിപീഠമേ… ?
ബൈജു എന്ന ആ പാവത്തിനെ രക്ഷിക്കാൻ, ആ മനുഷ്യന്റെ അവകാശവും സംരക്ഷിക്കാൻ, നീതി ലഭിക്കാൻ വേണ്ടി മനുഷ്യാവകാശ കമ്മീഷൻ എന്തെങ്കിലും ചെയ്തോ..???
ഇല്ല. ഒരു ചുക്കും ചെയ്തില്ല.?
“ആത്മഹത്യ ഒന്നിനും പരിഹാരമല്ല എന്ന് ഓരോ വാർത്തകളിലും എഴുതി കാണിച്ചാൽ പരിഹാരമാകില്ല.” ആ പാവം മനുഷ്യന്റെ മകളെ അയാളിൽ നിന്നകറ്റിയതാണ് ആ ഹൃദയം ഇത്രയധികം തകർന്നു പോകാൻ ഇടയാക്കിയതെന്നാണ് ഞാൻ മനസ്സിലാക്കുന്നത്.
കാമുകനോടൊത്ത് കാമിച്ചു സുഖിച്ചു നടക്കുന്ന പല ക്രിമിനൽ സ്ത്രീകളും ഇതുപോലെ (കോടതി വിധിയുണ്ടായിട്ടുപോലും) സ്വന്തം മക്കളെ അച്ഛനെ കാണിക്കാതെ പിടിച്ചു വെച്ചിരിക്കുന്നതായി എനിക്കറിയാം.
ഇതുപോലെയുള്ള സാഹചര്യങ്ങളിലാണ് മനസ്സു തകർന്ന് ചില പുരുഷന്മാർ ഡിപ്രഷനിലേക്ക് പോകുന്നത്, മാനസിക നില തെറ്റുന്നത്. ഭാര്യയെ കൊല്ലാൻ ചിന്തിക്കുന്നത്. സത്യത്തിനൊപ്പം പോലീസുകാരും ബഹു. കോടതികളും നിന്നില്ലെങ്കിൽ ഒരു കാര്യം ഞാൻ ഉറപ്പിച്ചു പറയാം. ഇനിയും കേരളത്തിൽ ഇതുപോലെ ആത്മഹത്യകൾ കൂടി വരും. കുടുംബങ്ങളിൽ കൊലപാതകം നിത്യ സംഭവമായി മാറും.
കൊല ചെയ്യപ്പെടാൻ പോകുന്നത് നാളെ നിങ്ങളുടെ വീട്ടിലായിരിക്കാം. അതല്ലെങ്കിൽ നിങ്ങൾക്ക് വേണ്ടപ്പെട്ടവരായിരിക്കാം.
ബൈജു രാജു സ്വന്തം മകളെ എത്രയധികം സ്നേഹിച്ചിരുന്നു എന്ന് അദ്ദേഹത്തിന്റെ FB പേജിൽ നോക്കിയാൽ ആർക്കും മനസ്സിലാകും. അദ്ദേഹത്തിന്റെ ആത്മഹത്യക്കുറിപ്പിനു പകരം വീഡിയോ തന്നെ FB പേജിലുണ്ട്. ആരൊക്കെയാണ് ആത്മഹത്യയിലേക്ക് തള്ളിവിട്ടതെന്ന് വ്യക്തമാണ്. അവരെയെല്ലാം അറസ്റ്റ് ചെയ്ത് ജയിലിലിടണം. ബൈജുവിന് നീതി കിട്ടിയില്ല, കിട്ടില്ല. പക്ഷേ, ഇനിയെങ്കിലും ഇതുപോലുള്ള മരണങ്ങൾ ഇല്ലാതാക്കാൻ നമ്മളും ശബ്ദമുയർത്തണം. പ്രതികരിക്കണം.
*ചതിയുടെയും വഞ്ചനയുടെയും ഈ ലോകത്ത് നിന്ന് നിശബ്ദം വിടവാങ്ങിയ സുഹൃത്തേ അങ്ങേയ്ക്ക് കണ്ണീരിൽ കുതിർന്ന ആദരാഞ്ജലികൾ.

shortlink

Related Articles

Post Your Comments

Related Articles


Back to top button