ഇംഗ്ലീഷ് ഭാഷയിൽ പിഎച്ച്ഡി ഉള്ള ചിന്ത ജെറോമിനോട് 150 വാക്കുകളിൽ അവരെക്കുറിച്ച് എഴുതുവാൻ പറയുകയാണെങ്കിൽ 100% ഞാൻ ഗ്യാരണ്ടി ചെയ്യാം അതിൽ മിനിമം 15 മുതൽ 20 തെറ്റുകൾ കാണാമെന്ന് മുതിർന്ന പത്രപ്രവർത്തകൻ മാത്യു സാമുവൽ. തെലുങ്ക് ചിത്രം ആർആർആറിന് ഓസ്കർ പുരസ്കാരം ലഭിച്ചതിനെ അഭിനന്ദിച്ചു കൊണ്ട് ചിന്ത ഇട്ട പോസ്റ്റിനാണ് മാത്യു സാമുവലിന്റെ പരിഹാസം. അതേസമയം ട്രോളുകൾ കൂടിയതോടെ ചിന്തയുടെ പോസ്റ്റ് മുക്കിയിട്ടുണ്ട്.
മാത്യു സാമുവലിന്റെ പോസ്റ്റിന്റെ പൂർണ്ണ രൂപം:
ഏതെങ്കിലും ഒരു നല്ല കോർപ്പറേറ്റ് ഓഫീസിലോ, അല്ലെങ്കിൽ സർക്കാർ ഓഫീസിലോ ഇവർ ജോലിക്ക് അപേക്ഷിക്കുകയാണെങ്കിൽ ബി എ എം എ, PHD ( എല്ലാം ഇംഗ്ലീഷ് ഭാഷകളിൽ )യോഗ്യതകൾ ഉള്ള ചിന്താ മേഡം 150 വാക്കുകളിൽ അവരെക്കുറിച്ച് എഴുതുവാൻ പറയുകയാണെങ്കിൽ 100% ഞാൻ ഗ്യാരണ്ടി ചെയ്യാം അതിൽ മിനിമം 15 മുതൽ 20 തെറ്റുകൾ കാണാം.
ഈ പെൺകുട്ടി കോപ്പിയടിച്ചാണ് ജയിച്ചിരിക്കുന്നത് , അല്ലെങ്കിൽ ആരെയോ സ്വാധീനം ചെലുത്തി, പഠനം ഇവിടം വരെയെത്തി, ഓസ്കാർ അവാർഡിനെ കുറിച്ച് 10 വാക്കുകൾ എഴുതാൻ അറിയാത്ത ഈ സാധനത്തിനാണ് കേരള സർക്കാർ മാത്രം ഒരു ലക്ഷം രൂപ ശമ്പളം കൊടുക്കുന്നു, വാഹനം കൊടുക്കുന്നു ഓഫീസ് കൊടുക്കുന്നു…! ഒരുവിധം എല്ലാ സഖാക്കളുടെയും സഖാത്തികളുടെയും കാര്യം ഇതൊക്കെ തന്നെയാണ്.
Post Your Comments