Latest NewsKeralaNews

ഫാരിസിന് കോടികളുടെ കള്ളപ്പണം? സി.പി.എമ്മുമായും ബന്ധം; ഉടൻ ഹാജരാകാൻ നിർദേശം

കൊച്ചി: വിവാദ വ്യവസായി ഫാരിസ് അബൂബക്കറിന്റെ വിവിധ സ്ഥാപനങ്ങളിലും ഓഫീസുകളിലും നടത്തിയ ആദായനികുതി വകുപ്പിന്റെ റെയ്ഡ് പുരോഗമിക്കുന്നു. 70 കേന്ദ്രങ്ങളിലായി നടന്ന റെയ്‌ഡിൽ കോടിക്കണക്കിന് രൂപയുടെ കള്ളപ്പണം നിക്ഷേപമായി എത്തിയിട്ടുണ്ടെന്ന് പ്രാഥമിക പരിശോധനയിൽ കണ്ടെത്തിയതായി റിപ്പോർട്ട്. ഇന്ന് രാവിലെ മുതൽ ആരംഭിച്ച പരിശോധനയിൽ കോടിക്കണക്കിന് രൂപയുടെ കള്ളപ്പണം നിക്ഷേപമായി എത്തിയിട്ടുണ്ടെന്നാണ് റിപ്പോർട്ട്.

70 കേന്ദ്രങ്ങളിലാണ് ഒരേസമയം ആദായനികുതി വകുപ്പ് റെയ്ഡ് നടത്തുന്നത്. കൊച്ചി, കൊയിലാണ്ടി, ഡല്‍ഹി, ചെന്നൈ, മുംബൈ ഓഫീസുകളിലാണ് പരിശോധന. ലാന്റ് ബാങ്കിന്റെ പേരിലുളള സാമ്പത്തിക ഇടപാടുകളാണ് പരിശോധിക്കുന്നത്. നിലം അടക്കം വാങ്ങി നികത്തി വന്‍കിട ഗ്രൂപ്പുകള്‍ക്ക് കൈമാറിയെന്ന പരാതിയിന്മേലാണ് പരിശോധന. രാജ്യത്തിനകത്തും പുറത്തുമായി നടത്തിയ സാമ്പത്തിക ഇടപാടുകളുടെയും വിനിമയങ്ങളുടെയും വിശദവിവരങ്ങള്‍ ഇന്‍കം ടാക്‌സ് ഇന്‍വസ്റ്റിഗേഷന്‍ വിഭാഗം ശേഖരിക്കുന്നുണ്ട്. രാജ്യസുരക്ഷക്ക് ഭീഷണിയാകുന്ന ഇടപാടുകള്‍ നടന്നുവെന്ന സംശയത്തിലാണ് റെയ്ഡ് നടക്കുന്നത്.

രാഷ്ട്രീയ ബന്ധങ്ങള്‍, റിയല്‍ എസ്റ്റേറ്റ്- കള്ളപ്പണ ഇടപാടുകള്‍ എന്നീ ഘടകങ്ങൾ കേന്ദ്രീകരിച്ചാണ് റെയ്ഡ്. തിങ്കളാഴ്ച രാവിലെ എട്ടുമണിമുതലാണ് പരിശോധന ആരംഭിച്ചത്. മുംബൈയിലും ഡല്‍ഹിയിലും റെയ്ഡ് നടക്കുന്നുണ്ട്. കൊച്ചിയിലേയും ചെന്നൈയിലേയും ഉദ്യോഗസ്ഥരാണ് റെയ്ഡിന് നേതൃത്വം നൽകുന്നത്. പിണറായി വിജയനുമായി അടുപ്പമുണ്ടെന്ന ആരോപണത്തെത്തുടര്‍ന്ന് വിവാദ നായകനായ വ്യവസായി ആണ് ഫാരിസ് അബൂബക്കര്‍. സി.പി.എമ്മുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ ഫാരിസിന്റെ പേര് പലവട്ടം ഉയർന്ന് കേട്ടിരുന്നു. പാർട്ടിയിലെ വിഭാഗീയതയുടെ കാലത്തായിരുന്നു ഇതിലേറെയും. 92 റിയല്‍ എസ്റ്റേറ്റ് കമ്പനികള്‍ ഫാരിസിന്റേതായി ആദായനികുതി വകുപ്പ് കണ്ടെത്തിയിട്ടുണ്ട്. ഈ കമ്പനികളുടെ പേരില്‍ വിവിധയിടങ്ങളില്‍ ഫാരിസ് അബൂബക്കറിന് ഭൂമിയുണ്ട്. ഇവിടെ വിദേശ നിക്ഷേപവും ഉണ്ട്. ഇതും അന്വേഷിക്കും.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button