ആഗോള ബാങ്കിംഗ് സ്ഥാപനമായ ക്രെഡിറ്റ് സ്വീസിനെ ഏറ്റെടുക്കാൻ ഒരുങ്ങി ബഹുരാഷ്ട്ര ഇൻവെസ്റ്റ്മെന്റ് ബാങ്കായ യുബിഎസ് ഗ്രൂപ്പ്. നിലവിൽ, ഗുരുതര സാമ്പത്തിക പ്രതിസന്ധിയാണ് ക്രെഡിറ്റ് സ്വീസ് നേരിടുന്നത്. ഈ സാഹചര്യത്തിലാണ് ഏറ്റെടുക്കൽ നടപടിയുമായി യുബിഎസ് ഗ്രൂപ്പ് രംഗത്തെത്തിയിരിക്കുന്നത്. നിക്ഷേപകരുടെ പിന്തുണ അനുദിനം നഷ്ടമായിക്കൊണ്ടിരിക്കുന്ന ക്രെഡിറ്റ് സ്വീസിനെ പൂർണമായോ, ഭാഗികമായോ ഏറ്റെടുക്കാനാണ് യുബിഎസ് ഗ്രൂപ്പിന്റെ നീക്കം.
ലോകത്തിലെ ഏറ്റവും വലിയ സ്വകാര്യ ബാങ്ക് കൂടിയാണ് യുബിഎസ് ഗ്രൂപ്പ്. ഏറ്റെടുക്കലുമായി ബന്ധപ്പെട്ട് രണ്ട് ബാങ്കുകളുടെയും ഡയറക്ടർ ബോർഡ് ഉടൻ തന്നെ പ്രത്യേക യോഗം ചേരുന്നതാണ്. അതേസമയം, ലയനവുമായി ബന്ധപ്പെട്ടുള്ള വാർത്തകളോട് ഔദ്യോഗിക പ്രതികരണങ്ങൾ നടത്താൻ ക്രെഡിറ്റ് സ്വീസ്, യുബിഎസ് ഗ്രൂപ്പ് എന്നിവ തയ്യാറായിട്ടില്ല. അടുത്തിടെ സ്വിറ്റ്സർലാൻഡ് കേന്ദ്ര ബാങ്ക് 5400 കോടി ഡോളറിന്റെ രക്ഷാ പാക്കേജ് ക്രെഡിറ്റ് സ്വീസിന് പ്രഖ്യാപിച്ചിരുന്നു. ഈ രക്ഷാ പാക്കേജ് ഉപയോഗിച്ചാണ് ഗുരുതര പ്രതിസന്ധി താൽക്കാലികമായി മറികടക്കാൻ ക്രെഡിറ്റ് സ്വീസിന് സാധിച്ചത്.
Post Your Comments