തിരുവനന്തപുരം: സാമൂഹ്യ മാധ്യമങ്ങളിലൂടെ അപകീർത്തികരമായ പ്രചാരണം നടത്തിയെന്ന് ആരോപിച്ച് കെ എം സച്ചിന്‍ദേവ് എംഎല്‍എയ്‌ക്കെതിരെ സ്പീക്കര്‍ക്കും സൈബര്‍ സെല്ലിനും പരാതി നല്‍കി കെ കെ രമ എംഎല്‍എ. നിയമസഭാ സംഘര്‍ഷത്തില്‍ തനിക്കെതിരെ വ്യാജപ്രചാരണം നടത്തുന്നുവെന്നാണ് പരാതി.
സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിപ്പിച്ച ചിത്രങ്ങളുടെ സ്‌ക്രീന്‍ ഷോട്ടുകള്‍ സഹിതമാണ് കെകെ രമ പരാതി നല്‍കിയത്. നിയമസഭയിലെ സംഘര്‍ഷത്തിന് ശേഷം തിരുവനനന്തപുരം ജനറല്‍ ആശുപത്രിയിലെ ഓര്‍ത്തോ വിഭാഗത്തിലെ ഡോക്ടര്‍ പരിശോധിച്ച ശേഷം ഡോക്ടറുടെ നിര്‍ദേശപ്രകാരമാണ് കൈക്ക് പ്ലാസ്റ്റര്‍ ഇട്ടത്. അതിന്റെ പേരില്‍ തനിക്ക് എതിരെ പല സ്ഥലങ്ങളില്‍ നിന്നെടുത്ത ചിത്രങ്ങള്‍ സഹിതം വ്യാജപ്രചാരണം നടക്കുകയാണ്.
അതിന് ബാലുശേരി എംഎല്‍എ സച്ചിന്‍ ദേവ് നേതൃത്വം നല്‍കുന്നു. എന്താണ് തനിക്ക് പറ്റിയതെന്ന് പോലും ചോദിക്കാതെ സാമൂഹികമാധ്യമങ്ങളില്‍ അപവാദ പ്രചാരണം നടത്തുകയാണ് അദ്ദേഹം ചെയ്യുന്നതെന്ന് പരാതിയില്‍ പറയുന്നു. നിയമസഭാ മന്ദിരത്തില്‍ സ്പീക്കറുടെ ഓഫീസിന് മുന്നിലുണ്ടായ സംഘര്‍ഷത്തില്‍ ഭരണപക്ഷ എംഎല്‍എമാരുടെ കൈയ്യേറ്റത്തില്‍ കെകെ രമയ്ക്ക് പരുക്കേറ്റിരുന്നു. തുടര്‍ന്ന് പരാതി നല്‍കിയെങ്കിലും പൊലീസ് ഇതുവരേയും കേസെടുത്തിരുന്നില്ല.
Post Your Comments