Latest NewsNewsBusiness

ബാങ്ക് ഓഫ് ബറോഡ ഉപഭോക്താവാണോ? ഈ നിർണായക പ്രക്രിയ പൂർത്തിയാക്കിയില്ലെങ്കിൽ അക്കൗണ്ട് മരവിപ്പിക്കും

ഉപഭോക്താക്കൾക്ക് അവരുടെ അടുത്തുള്ള ബ്രാഞ്ച് സന്ദർശിച്ച ശേഷം ആവശ്യമായ രേഖകൾ സമർപ്പിച്ച് കെവൈസി പുതുക്കാവുന്നതാണ്

ഉപഭോക്താക്കൾക്ക് പുതിയ അറിയിപ്പുമായി എത്തിയിരിക്കുകയാണ് രാജ്യത്തെ പ്രമുഖ പൊതുമേഖലാ ബാങ്കായ ബാങ്ക് ഓഫ് ബറോഡ. 2023 മാർച്ച് 24- നകം കെവൈസി വിവരങ്ങൾ പുതുക്കണമെന്നാണ് ബാങ്ക് നിർദ്ദേശിച്ചിരിക്കുന്നത്. ഈ നിർണായക പ്രക്രിയ സമയബന്ധിതമായി പൂർത്തീകരിച്ചില്ലെങ്കിൽ അക്കൗണ്ട് മരവിപ്പിക്കുമെന്നും ബാങ്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. കെവൈസി രേഖകൾ പുതുക്കുന്നതുമായി ബന്ധപ്പെട്ട അറിയിപ്പ് ഇതിനോടകം തന്നെ എസ്എംഎസ് മുഖാന്തരം ഉപഭോക്താക്കളെ അറിയിച്ചിട്ടുണ്ട്.

ഉപഭോക്താക്കൾക്ക് അവരുടെ അടുത്തുള്ള ബ്രാഞ്ച് സന്ദർശിച്ച ശേഷം ആവശ്യമായ രേഖകൾ സമർപ്പിച്ച് കെവൈസി പുതുക്കാവുന്നതാണ്. ഒരു ഉപഭോക്താവ് കെവൈസി വിവരങ്ങൾ പൂർത്തീകരിച്ചാൽ, പുതിയ അക്കൗണ്ട് തുറക്കുന്നതിനോ, ലൈഫ് ഇൻഷുറൻസ് വാങ്ങുന്നതിനോ, ഡീമാറ്റ് അക്കൗണ്ട് തുറക്കുന്നതിനോ പോലെയുള്ള വ്യത്യസ്ഥ ആവശ്യങ്ങൾക്കായി അവർ വീണ്ടും പ്രക്രിയയിലൂടെ കടന്നു പോകേണ്ടതില്ലെന്ന് ബാങ്ക് അറിയിച്ചിട്ടുണ്ട്.

Also Read: കൈക്കൂലി വാങ്ങുന്നതിനിടെ താലൂക്ക് സര്‍വേയര്‍ വിജിലൻസ് പിടിയിൽ

shortlink

Related Articles

Post Your Comments

Related Articles


Back to top button