സൗത്ത് ഇന്ത്യൻ ബാങ്കിന്റെ 94-ാം മത് വാർഷികാഘോഷങ്ങളുടെ ഭാഗമായി പുതിയ ബ്രാൻഡ് ക്യാമ്പയിൻ അവതരിപ്പിച്ചു. ‘ട്രസ്റ്റ് മീറ്റ്സ് ടെക് സിൻസ് 1929’ എന്ന പേരിലാണ് മൾട്ടി മീഡിയ ക്യാമ്പയിനിന് തുടക്കമിട്ടിരിക്കുന്നത്. സൗത്ത് ഇന്ത്യൻ ബാങ്കിന്റെ കരുത്തും, വിശ്വാസ്യതയും ജനങ്ങളിലേക്ക് എത്തിക്കുക എന്നതാണ് ക്യാമ്പയിനിലൂടെ ലക്ഷ്യമിടുന്നത്.
പ്രധാനമായും പുതുതലമുറയെ ആകർഷിക്കുന്ന തരത്തിലാണ് ക്യാമ്പയിൻ രൂപകൽപ്പന ചെയ്തിട്ടുള്ളത്. ജനസംഖ്യയുടെ 34 ശതമാനത്തോളം വരുന്നത് യുവജനങ്ങളാണ്. നിലവിൽ, ദക്ഷിണേന്ത്യയിൽ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നുണ്ടെങ്കിലും, വരും വർഷങ്ങളിൽ രാജ്യത്തുടനീളം പ്രവർത്തനങ്ങൾ വിപുലീകരിക്കാനാണ് സൗത്ത് ഇന്ത്യൻ ബാങ്കിന്റെ ലക്ഷ്യം.
Also Read: താലിബാൻ ഭരണകൂടത്തെ അംഗീകരിക്കില്ലെന്ന നിലപാടിൽ മാറ്റമില്ല: ആവര്‍ത്തിച്ച് വിദേശകാര്യ മന്ത്രാലയം
പുതിയ മൾട്ടി മീഡിയ ക്യാമ്പയിനിൽ വേഗത, വിജയം, സമഗ്രത, ആധിപത്യം എന്നിവ അടിസ്ഥാനപ്പെടുത്തിയുള്ള ദൃശ്യ മികവാണ് കാണാൻ സാധിക്കുക. ടെക്നോളജിയും പ്രതിബദ്ധതയും വിലമതിക്കുന്ന ടെക് ആഭിമുഖ്യമുള്ള യുവാക്കളോടും, മുതിർന്നവരോടും ഏറെ ചേർന്നുനിൽക്കുന്നതാണ് ആശയാവിഷ്കാരം. ഈ ക്യാമ്പയിൻ വിവിധ ഭാഷകളിൽ ലഭ്യമാണ്.
Post Your Comments