തിരുവനന്തപുരം: തിരുവനന്തപുരം ഗവ ലോ കോളേജില്‍ ഉണ്ടായ സംഘര്‍ഷത്തില്‍ എസ് എഫ് ഐക്കാര്‍ ക്രൂരമായി ആക്രമിച്ചെന്ന് അദ്ധ്യാപികയുടെ വെളിപ്പെടുത്തല്‍. ആക്രമണത്തില്‍ കഴുത്തിന് പരിക്കേറ്റെന്നും അദ്ധ്യാപകരെ മണിക്കൂറുകളോളം പൂട്ടിയിട്ടെന്നും കോളേജിലെ അസി.പ്രൊഫര്‍ വി കെ സഞ്ജു പറയുന്നു. കെ.എസ്.യു, എസ്.എഫ്.ഐ വിഭാഗങ്ങള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ എസ്.എഫ്.ഐക്കാര്‍ക്കതിരെ നടപടി സ്വീകരിച്ചതിന് പിന്നാലെയായിരുന്നു പ്രിന്‍സിപ്പലിനെയും അദ്ധ്യാപകരെയും മണിക്കൂറുകളോളം ബന്ദികളാക്കിയുള്ള എസ്.എഫ്.ഐയുടെ ഉപരോധം.
Read Also: ബ്രഹ്മപുരം തീപിടിത്തം, നാസയുടെ സഹായം തേടി കേരള പൊലീസ്: അട്ടിമറി സാദ്ധ്യതയുണ്ടെന്ന് വിലയിരുത്തല്‍
‘പത്ത് മണിക്കൂറോളം കംപ്ലീറ്റ് അദ്ധ്യാപകരെയും ഹരാസ് ചെയ്യുകയായിരുന്നു. കോളേജിലെ എസ് എഫ് ഐക്കാരും പുറമേ നിന്നുള്ളവും കോളേജില്‍ ഉണ്ടായിരുന്നു. ലൈറ്റും ഫാനും അവര്‍ ഓഫ് ചെയ്തു. ഓണാക്കാന്‍ പറഞ്ഞപ്പോള്‍ അതിന് കഴിയില്ലെന്ന് അവര്‍ പറഞ്ഞു. ആരോഗ്യ പ്രശ്‌നങ്ങള്‍ ഉള്ളതിനാല്‍ ശ്വാസം മുട്ടലുണ്ടെന്നും പുറത്തേക്ക് വിടണമെന്നും പറഞ്ഞെങ്കിലും കേട്ടില്ല.തീരുമാനമാകാതെ പുറത്ത് പോകാന്‍ അനുവദിക്കില്ലെന്നായിരുന്നു പറഞ്ഞത്. പോകാന്‍ ശ്രമിച്ചപ്പോള്‍ കൈ പിടിച്ചുവലിച്ചു. അപ്പോള്‍ ഞാന്‍ കറങ്ങിപ്പോയി. ആശുപത്രിയില്‍ നടത്തിയ പരിശോധനയില്‍ കഴുത്തിന് പരിക്കുണ്ടെന്ന് മനസിലായി’, അദ്ധ്യാപിക പറഞ്ഞു. പരാതി നല്‍കിയതിനെത്തുടര്‍ന്ന് മ്യൂസിയം പൊലീസ് മൊഴിയെടുത്തിട്ടുണ്ടെന്നും സഞ്ജു പ്രതികരിച്ചു.
Post Your Comments