KeralaLatest NewsNews

തൃശൂരിലെ സദാചാര കൊല; നാല് പ്രതികള്‍ പൊലീസ് കസ്റ്റഡിയില്‍, ഒളിവിലായിരുന്ന പ്രതികൾ പിടിയിലായത് ഉത്തരാഖണ്ഡില്‍ നിന്ന് 

തൃശൂര്‍: തൃശൂരിലെ സദാചാര കൊലപാതകക്കേസില്‍ ഒളിവിലായിരുന്ന നാല് പ്രതികളെ പൊലീസ് പിടികൂടി. ഉത്തരാഖണ്ഡില്‍ നിന്നാണ് പ്രതികളെ പിടികൂടിയത്. ചേര്‍പ്പ് സ്വദേശികളായ അരുണ്‍, അമീര്‍, നിരഞ്ജന്‍, സുഹൈല്‍ എന്നിവരാണ് പിടിയിലായത്. നാലുപേരെയും നാളെ വൈകിട്ട് തൃശൂരില്‍ എത്തിക്കും. സദാചാര പൊലീസ് ചമഞ്ഞ് ബസ് ഡ്രൈവര്‍ സഹറിനെ മര്‍ദിച്ചു കൊലപ്പെടുത്തിയ കേസിലാണ് ഇവര്‍ പിടിയിലായത്.

ചേര്‍പ്പ് ചിറക്കല്‍ കോട്ടം ഇല്ലാത്ത ഷംസുദ്ദീന്റെ മകന്‍ സഹറിനെയാണ് പ്രതികള്‍ മര്‍ദിച്ച് കൊലപ്പെടുത്തിയത്. ചിറയ്ക്കല്‍ കോട്ടം നിവാസികളായ രാഹുല്‍, വിഷ്ണു, ഡിനോ, അഭിലാഷ്, വിജിത്ത്, അരുണ്‍, എട്ടുമന സ്വദേശി ജിഞ്ചു ജയന്‍, ചിറയ്ക്കല്‍ സ്വദേശി അമീര്‍ എന്നിവരാണ് സഹറിനെ ആക്രമിച്ചത്.

കഴിഞ്ഞ പതിനെട്ടാം തിയതിയാണ് വനിതാ സുഹൃത്തിന്റെ വീട്ടിലെത്തിയ സഹറിനെ തിരുവാണിക്കാവ് ക്ഷേത്രത്തിനടുത്ത് വച്ച് പ്രതികള്‍ സംഘം ചേര്‍ന്ന് ആക്രമിച്ചത്. ഗുരുതരമായി പരിക്കേറ്റ സഹര്‍ തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button