ഭഗവാൻ മഹാവിഷ്ണുവിന്റെ മൂലമന്ത്രങ്ങളാണ് ‘ഓം നമോ നാരായണായ’ എന്ന അഷ്ടാക്ഷര മന്ത്രവും ‘ഓം നമോ ഭഗവതേ വാസുദേവായ എന്ന ദ്വാദശാക്ഷരീ മന്ത്രവും.
പന്ത്രണ്ടക്ഷരമുള്ള ദ്വാദശാക്ഷരീ മന്ത്രം ലളിതമായ സംസ്കൃത പദവാക്യമാണ്. എന്നാൽ അതിന്റെ സാരാംശം അതീവ മഹത്വവുമാണ്. ഭൂലോക വൈകുണ്ഠനാഥനായ ഗുരുവായൂരപ്പന്റെ തിരുനടക്കു മുന്നിലും ദ്വാദശാക്ഷരീ മന്ത്രം ആലേഖനം ചെയ്തിരിക്കുന്നതു കാണാം. ഈശ്വരൻ തന്നോടു കൂടെയുണ്ടെന്നു തോന്നിപ്പിക്കുന്ന മഹാമന്ത്രം കൂടിയാണ് ദ്വാദശാക്ഷരീ മന്ത്രം.
പന്ത്രണ്ടു അക്ഷരങ്ങൾ അടങ്ങിയ ഈ ദ്വാദശാക്ഷരീ നാമത്തിലെ ഓരോ അക്ഷരങ്ങളും ഭഗവാന്റെ ഓരോ നാമങ്ങളെ സൂചിപ്പിക്കുന്നു.
1.ഓം -കേശവൻ
2.ന – നാരായണൻ
3.മോ – മാധവൻ
4.ഭ – ഗോവിന്ദൻ
5.ഗ – വിഷ്ണു
6.വ – മധുസൂദനൻ
7.തേ -ത്രിവിക്രമൻ
8.വാ – വാമനൻ
9.സു – ശ്രീധരൻ
10.ദേ – ഹൃഷീകേശൻ
11.വാ – പത്മനാഭൻ
12.യ – ദാമോദരൻ
ഭഗവാന്റെ മൂലമന്ത്രങ്ങൾ108 തവണ ജപിക്കുന്നത് പോലെ പ്രധാനമാണ് ഈ 12 ഭഗവൽ നാമങ്ങൾ നൂറ്റെട്ട് തവണ ജപിക്കുന്നത്. ഈ നാമങ്ങൾ പൊതുവെ വിഷ്ണു ദ്വാദശ നാമങ്ങൾ എന്നറിയപ്പെടുന്നു. നിത്യവും ഭക്തിയോടെ ജപിക്കുന്നതിലൂടെ ഗ്രഹപ്പിഴാ ദോഷങ്ങളയുകയും രോഗദുരിതശാന്തി ലഭിക്കുകയും ചെയ്യുമെന്നാണ് വിശ്വാസം. ‘ഓം നമോ ഭഗവതേ വാസുദേവായ’ എന്ന ദ്വാദശാക്ഷരീ മന്ത്രം ജപിച്ചശേഷമാണ് വിഷ്ണു ദ്വാദശ നാമങ്ങൾ ജപിക്കേണ്ടത്. 108 തവണ ജപിക്കാൻ സാധിക്കാത്തവർ രാവിലെയും വൈകിട്ടും കുറഞ്ഞത് 12 തവണയെങ്കിലും ജപിക്കുന്നത് ഉത്തമമാണ്.
വിഷ്ണു ദ്വാദശ നാമങ്ങൾ
ഓം കേശവായ നമഃ
ഓം നാരായണായ നമഃ
ഓം മാധവായ നമഃ
ഓം ഗോവിന്ദായ നമഃ
ഓം വിഷ്ണവേ നമഃ
ഓം മധുസൂദനായ നമഃ
ഓം ത്രിവിക്രമായ നമഃ
ഓം വാമനായ നമഃ
ഓം ശ്രീധരായ നമഃ
ഓം ഹൃഷീകേശായ നമഃ
ഓം പത്മനാഭായ നമഃ
ഓം ദാമോദരായ നമഃ
Post Your Comments