Latest NewsNewsBusiness

ആഗോള ധനകാര്യ സ്ഥാപനമായ ക്രെഡിറ്റ് സ്വീസ് പ്രതിസന്ധിയിൽ

നിക്ഷേപകർ ഉറച്ച നിലപാട് സ്വീകരിച്ചതിനാൽ ഓഹരി വിപണിയിൽ മികച്ച പ്രകടനം കാഴ്ചവെക്കാൻ ക്രെഡിറ്റ് സ്വീസിന് സാധിച്ചിരുന്നില്ല

ആഗോള ധനകാര്യ സ്ഥാപനമായ സ്വിസ് ബാങ്കിംഗ് ഭീമൻ ക്രെഡിറ്റ് സ്വീസ് തകർച്ചയുടെ പാതയിൽ. തെറ്റായ ബാങ്കിംഗ് പ്രവർത്തനങ്ങൾ കാരണം കഴിഞ്ഞ ഏതാനും മാസങ്ങളായി ക്രെഡിറ്റ് സ്വീസ് ചർച്ചാ വിഷയമായിരുന്നു. കൂടുതൽ സാമ്പത്തിക സഹായം നൽകാൻ സാധിക്കില്ലെന്ന് പ്രധാന നിക്ഷേപകർ അറിയിച്ചതോടെയാണ് ക്രെഡിറ്റ് സ്വീസിൽ വിവിധ പ്രശ്നങ്ങൾക്ക് തുടക്കമിട്ടത്. അമേരിക്കൻ ബാങ്കായ സിലിക്കൺ വാലിയും, സിഗ്നേച്ചർ ബാങ്കും തകർന്നതിന് തൊട്ടുപിന്നാലെയാണ് ക്രെഡിറ്റ് സ്വീസിന്റെ പ്രതിസന്ധിയും റിപ്പോർട്ട് ചെയ്തിട്ടുള്ളത്.

നിക്ഷേപകർ ഉറച്ച നിലപാട് സ്വീകരിച്ചതിനാൽ ഓഹരി വിപണിയിൽ മികച്ച പ്രകടനം കാഴ്ചവെക്കാൻ ക്രെഡിറ്റ് സ്വീസിന് സാധിച്ചിരുന്നില്ല. തുടർന്ന് ഓഹരികൾ കൂപ്പുകുത്തുകയായിരുന്നു. റിപ്പോർട്ടുകൾ പ്രകാരം, ബാങ്ക് ഓഹരികൾ ഒരു ഘട്ടത്തിൽ 30 ശതമാനത്തിലേറെയാണ് വില ഇടിഞ്ഞത്. കൂടാതെ, ബെഞ്ച്മാർക്ക് ബോണ്ട് വിലയും റെക്കോർഡ് താഴ്ചയിലെത്തി. നിലവിലെ സ്ഥിതിയെ തുടർന്ന് ക്രെഡിറ്റ് സ്വീസുമായുളള കരാറിൽ നിന്ന് പല ആഗോള ധനകാര്യ സ്ഥാപനങ്ങളും പിന്മാറുന്നതായി അറിയിച്ചിട്ടുണ്ട്.

Also Read: ത​ടി​ലോ​റി ത​ല​കീ​ഴാ​യി മ​റി​ഞ്ഞ് അപകടം : ലോ​റി ഡ്രൈ​വ​ർക്ക് പരിക്ക്

shortlink

Related Articles

Post Your Comments

Related Articles


Back to top button