സാമ്പത്തിക വർഷത്തിന്റെ അവസാന മാസമാണ് മാർച്ച്. മാർച്ച് അവസാനത്തോടെ എല്ലാ മേഖലകളിലും താരതമ്യേന തിരക്കുകൾ വർദ്ധിക്കാറുണ്ട്. ഏപ്രിൽ ഒന്ന് മുതൽ പുതിയ സാമ്പത്തിക വർഷത്തെ വരവേൽക്കാൻ ഒരുങ്ങുമ്പോൾ, മാർച്ചിൽ തന്നെ ചെയ്തുതീർക്കേണ്ട ഒട്ടനവധി കാര്യങ്ങൾ ഉണ്ട്. ഇക്കാര്യങ്ങൾ വൈകുന്നത് പ്രതിസന്ധികൾ സൃഷ്ടിച്ചേക്കാം. 2022- 23 സാമ്പത്തിക വർഷം മാർച്ച് 31- ന് അവസാനിക്കുമ്പോൾ നിർബന്ധമായും ചെയ്ത് തീർക്കേണ്ട പ്രധാനപ്പെട്ട നാല് കാര്യങ്ങൾ എന്തൊക്കെ എന്ന് അറിയാം.
- പാൻ- ആധാർ ലിങ്ക്
മാർച്ച് 31- ന് മുൻപ് ആധാർ കാർഡും പാൻ കാർഡും നിർബന്ധമായും ബന്ധിപ്പിക്കേണ്ടതാണ്. ഇത് സംബന്ധിച്ച മുന്നറിയിപ്പുകൾ നിരവധി ഘട്ടങ്ങളിലായി കേന്ദ്രസർക്കാർ നൽകിയിട്ടുണ്ട്. പാൻ കാർഡും ആധാർ കാർഡും മാർച്ച് 31- ന് ശേഷം ബന്ധിപ്പിക്കുന്നവർക്ക് 1,000 രൂപ പിഴ ചുമത്തുന്നതാണ്. കൂടാതെ, പാൻ കാർഡ് പ്രവർത്തനരഹിതമാകുമെന്നതും പ്രത്യേകം ശ്രദ്ധിക്കുക.
- മ്യൂച്വൽ ഫണ്ട് നോമിനി
മ്യൂച്വൽ ഫണ്ടുകളിൽ നിക്ഷേപം നടത്താൻ ആഗ്രഹിക്കുന്നവർ മാർച്ച് 31- നകം നാമനിർദ്ദേശം സമർപ്പിക്കേണ്ടതാണ്. ഈ മാനദണ്ഡം പാലിക്കാത്ത നിക്ഷേപകരുടെ നിക്ഷേപം മരവിപ്പിക്കുകയും, ഇടപാടുകൾ തടഞ്ഞുനിർത്തുകയും ചെയ്യും.
- സെക്ഷൻ 80 സി പ്രകാരം നികുതി ഇളവ്
സെക്ഷൻ 80C പ്രകാരം നികുതി ഇളവുകൾ ലഭിക്കുന്ന നിരവധി നിക്ഷേപങ്ങളുണ്ട്. നിക്ഷേപ പദ്ധതികളിൽ നിക്ഷേപിക്കണമെങ്കിൽ, മാർച്ച് 31-ന് മുമ്പ് നിങ്ങൾക്ക് നിക്ഷേപിക്കാം. നികുതി ഇളവ് ലഭിക്കുന്നതിന് ഒരാൾക്ക് പിപിഎഫ്, സുകന്യ സമൃദ്ധി യോജന, ഇഎൽഎസ്എസ് മുതലായവയിൽ നിക്ഷേപിക്കാം.
- എൽഐസി പോളിസി
ഉയർന്ന പ്രീമിയം എൽഐസി പോളിസിയിൽ നികുതി ഇളവ് ലഭിക്കണമെങ്കിൽ, മാർച്ച് 31-ന് മുമ്പായി പോളിസി വാങ്ങണം. 2023 ഏപ്രിൽ 1 മുതൽ ഈ ഇളവ് ലഭ്യമാകില്ല.
Also Read: രാവിലെ വെറും വയറ്റില്‍ മഞ്ഞള്‍പ്പൊടിയിട്ട് നാരങ്ങ വെള്ളം കുടിയ്ക്കൂ : ആരോഗ്യകരമായ മാറ്റങ്ങള്‍ ഇവയാണ്
Post Your Comments