തിരുവനന്തപുരം : ടെക്നോപാര്‍ക്ക് ഉദ്യോഗസ്ഥരും കമിതാക്കളുമായ നിനോ മാത്യുവും അനുശാന്തിയും നടത്തിയ അരും കൊല സമാനതകളില്ലാത്തതായിരുന്നു. കാമുകനൊപ്പം ജീവിക്കാൻ നാലു വയസ്സുകാരിയായ സ്വന്തം മകളെയും ഭർത്തൃമാതാവിനെയും കൊലപ്പെടുത്താൻ ആസൂത്രണത്തിലും ഗൂഢാലോചനയിലും പങ്കാളിയായി മാതൃത്വത്തിനു തന്നെ അപമാനമെന്നു കോടതി വിധിച്ച അനുശാന്തി കേസിൽ രണ്ടാം പ്രതിയായി ഇരട്ടക്കൊലക്കേസിൽ ജീവപര്യന്തം ശിക്ഷിക്കപ്പെട്ട് ജയിലിൽ കഴിയുകയാണ്.
നാല് വയസുള്ള സ്വന്തം കുഞ്ഞ് സ്വാസ്തികയെയും ഭര്‍ത്താവിന്റെ അമ്മ ഓമനയേയും കാമുകനുമായി ചേര്‍ന്ന് അനുശാന്തി കൊലപ്പെടുത്തിയെന്നാണ് കേസ്. കൊറോണ കാലത്ത് കൊടുംകുറ്റവാളികൾക്ക് പോലും പരോൾ അനുവദിച്ചിട്ടും അനുശാന്തിയെ പുറത്ത് വിടാൻ പോലീസ് തയാറല്ല. അനുശാന്തിയുടെ ക്രൂരതയ്ക്ക് കാലം കാത്തുവച്ച ശിക്ഷ ചില്ലറയല്ല. അനുവിന്റെ ഒരു കണ്ണിന്റെ കാഴ്ച്ച നഷ്ടമായി.
കാഴ്ച്ച നഷ്ടപ്പെടുന്ന മയോപ്യ എന്ന രോഗാവസ്ഥയെ തുടര്‍ന്ന് നേത്രരോഗ ചികിത്സ തേടാനായി സുപ്രീം കോടതി സംസ്ഥാന സര്‍ക്കാരിന്റെ എതിര്‍പ്പ് അവഗണിച്ചും രണ്ട് മാസത്തെ പരോള്‍ അനുശാന്തിക്ക് നേരത്തേ അനുവദിച്ചിരുന്നു. ടെക്‌നോപാര്‍ക്കില്‍ ജോലിചെയ്യുന്നതിനിടെയാണ് സഹപ്രവര്‍ത്തകനായ നിനോ മാത്യുവുമായി അനുശാന്തി പ്രണയത്തിലാവുന്നത്.
അനുശാന്തി ഫോണിലൂടെ നിനോ മാത്യുവിന് അയച്ചുകൊടുത്ത വീടിന്റെ ചിത്രങ്ങളും വീട്ടിലേക്കുള്ള വഴിയുടെ ചിത്രങ്ങളും കേസില്‍ ഏറെ നിര്‍ണായകമായ തെളിവുകളായി. ശിക്ഷ വിധിക്കുന്നതിനിടെ കോടതിയുടെ ഭാഗത്തുനിന്ന് പ്രതികള്‍ക്കെതിരെ രൂക്ഷമായ പരാമര്‍ശങ്ങളാണ് ഉണ്ടായത്. അനുശാന്തി ഇപ്പോള്‍ മൂത്രപ്പുരയും കക്കൂസും കഴുകുന്നതിന്റെ ചുമതലക്കാരിയാണ്. ഇതിനൊപ്പം പാചകവും ചെയ്യുന്നു.
തിരുവനന്തപുരം സെന്‍ട്രല്‍ ജയിലില്‍ അച്ചടക്കമുള്ള തടവുകാരിയാണ് ഇവര്‍. ചെയത കുറ്റത്തില്‍ അനുശാന്തി പശ്ചാത്തപിക്കുന്നുണ്ടെന്ന് ജയില്‍ അധികൃതര്‍ പറയുന്നു. ജയിലില്‍ നിര്‍മ്മിക്കുന്ന പുറത്തു വില്ക്കുന്ന ഇഡലി, സാമ്പാര്‍, വിവിധ പലഹാരങ്ങള്‍ തുടങ്ങി എല്ലാ ഉത്പന്നങ്ങളുടേയും മേല്‍നോട്ടം അനുശാന്തിക്കുണ്ട്.
2014 ഏപ്രിൽ 16 നു ഉച്ചയ്‌ക്കായിരുന്നു ക്രൂരകൃത്യം. ആലംകോട് അവിക്സ് ജംക്ഷനടുത്തുളള പണ്ടാരക്കോണം ലെയ്നിലെ തുഷാരയിൽ തങ്കപ്പൻ ചെട്ടിയാരുടെ ഭാര്യ ഓമന(58), ചെറുമകൾ സ്വാസ്തിക(നാല്) എന്നിവരെ കൊല പ്പെടുത്തുകയും ഓമനയുടെ മകനും സ്വാസ്തികയുടെ അച്ഛ നുമായ ലിജീഷിനെ വധിക്കാൻ ശ്രമിക്കുകയും ചെയ്ത കേസിലാണു കോടതി നിനോ മാത്യുവിനു വധശിക്ഷയും അനുശാന്തിക്കു ഇരട്ട ജീവപര്യന്തവും വിധിച്ചത്.
ലിജേഷിന്റെ ഭാര്യയാണു അനുശാന്തി. സംഭവത്തിൽ കെഎസ്ഇബി അസിസ്റ്റന്റ് എൻജിനീയറായ ലിജീഷിനു മാരക പരുക്കേറ്റിരുന്നു ടീം ലീഡറായിരുന്ന നിനോ മാത്യുവും അനുശാന്തിയും തമ്മിൽ ഉടലെടുത്ത അതിരുവിട്ട പ്രണയമാണ് ഇരട്ട കൊലപാതകത്തിൽ കലാശി ച്ചതെന്ന് അന്വേഷണ സംഘം കണ്ടെത്തി. അങ്ങനെയാണ് ഇരുവരും ജയിലിലായത്.
Post Your Comments