Latest NewsKeralaNews

‘ഇത് ശുദ്ധമായ തോന്നിവാസം, വിശ്വാസികളോടുള്ള വെല്ലുവിളി’: ഹിന്ദുമത വിശ്വാസികളുടെ ജീവതയെ അപമാനിച്ച സി.പി.എമ്മിന് വിമർശനം

ചെങ്ങന്നൂർ: ഹിന്ദുമത വിശ്വാസികളുടെ ആചാരാനുഷ്ഠാനങ്ങളിൽ ഒന്നായ ജീവതയെ വികലമാക്കി ചിത്രീകരിച്ച സി.പി.എമ്മിനെ വിമർശിച്ച് കോൺഗ്രസ് നേതാവ് രാഹുൽ മാങ്കൂട്ടത്തിൽ. ഹിന്ദുമത വിശ്വാസികളുടെ വിശ്വാസമായ ‘ജീവത എഴുന്നള്ളത്ത്’നെ പരിഹസിച്ച് അരിവാൾ ചുറ്റിക നക്ഷത്രം പതിച്ച് എഴുന്നള്ളത്ത് നടത്തിയത് ശുദ്ധമായ തോന്നിവാസമാണെന്ന് രാഹുൽ തന്റെ ഫേസ്‌ബുക്കിൽ കുറിച്ചു.

രാഹുൽ മാങ്കൂട്ടത്തിലിന്റെ ഫേസ്‌ബുക്ക് പോസ്റ്റ്:

ഇന്ത്യയിൽ ‘സെക്കുലറിസം’ എന്നാൽ പോസിറ്റിവായ മതേതരത്വമാണ്. ഒരു മതവും വേണ്ട എന്നല്ല , എല്ലാ മതവും തുല്യമാണ് എന്നും അതേ തുല്യത മതമില്ലാതെ ജീവിക്കുന്ന ഒരുവനും ഉണ്ട് എന്നാണ് ഭരണഘടന പറഞ്ഞു വെക്കുന്നത്. ഒരു CPM കാരന് അവിശ്വാസിയായോ , തലയിൽ തോർത്തിട്ട് ആരും കാണാതെ ആരാധനാലയത്തിൽ പോകുന്ന ‘കുമാര പിള്ള സഖാവായോ,’ ജീവിക്കാൻ സ്വാതന്ത്ര്യമുണ്ട്. അതേ സ്വാതന്ത്ര്യം തങ്ങളുടെ വിശ്വാസത്തെ മുറുകെ പിടിക്കുവാൻ വിശ്വാസിക്കുമുണ്ട് എന്ന് CPM മറക്കരുത് രണ്ടും കൃത്യമായ അതിരുകൾ തീർത്ത് വേർതിരിച്ചു തന്നെ വേണം പോകാൻ.

എന്നാൽ CPM ചെയ്യുന്നത് വിശ്വാസികളുടെ സങ്കല്പങ്ങളിൽ ഹിംസാത്മകമായി കടന്നു കയറുക എന്നതാണ്. കഴിഞ്ഞ ദിവസം ചെങ്ങന്നൂരിൽ നടന്ന ‘ഗോവിന്ദൻ ജാഥയുടെ’ ഭാഗമായി ഹിന്ദു മത വിശ്വാസികളുടെ വിശ്വാസമായ ‘ജീവത എഴുന്നള്ളത്ത്’ നെ പരിഹസിച്ച് അരിവാൾ ചുറ്റിക നക്ഷത്രം പതിച്ച് എഴുന്നള്ളത്ത് നടത്തുന്നത് കണ്ടു. ഇത് ശുദ്ധമായ തോന്നിവാസമാണ്. CPM നാളെ ഇക്കണക്കിന് ‘കുരിശ്ശിലേറിയ ക്രിസ്തുവിന്’ പകരം കാറൽ മാർക്സിനെയോ , ഇസ്ലാമിക ആചാരങ്ങളെ പരിഹസിച്ചോ എന്തെങ്കിലുമൊക്കെ കോപ്രായം കാണിച്ചിട്ട് അത് ആവിഷ്കാര സ്വാതന്ത്ര്യമാണ് എന്ന് പറയുന്നത് വിശ്വാസികളെ വെല്ലുവിളിക്കുക തന്നെയാണ്. ഹിംസാത്മകമല്ലാത്ത രാജ്യത്തിന്റെ നിയമങ്ങളെ പാലിക്കുന്ന ഏതൊരു ആചാരവും, അനുഷ്ഠാനവും പിന്തുടരാനുള്ള വിശ്വാസിയുടെ സ്വാതന്ത്ര്യത്തിനെ ഹനിക്കുവാൻ CPM ശ്രമിക്കുന്ന വിശ്വാസികളോടുള്ള ചെറുക്കപ്പെടേണ്ട വെല്ലുവിളിയാണ്….

shortlink

Related Articles

Post Your Comments

Related Articles


Back to top button