സ്വന്തം ജീവൻ പോലും നോക്കാതെ പീഡനത്തിൽ നിന്നും പെൺകുട്ടിയെ രക്ഷിച്ച ധീരനായ റെയിൽവേ കോൺസ്റ്റബിൾ ശിവാജിയെ കുറിച്ച് കുറച്ച് പേർക്കെങ്കിലും അറിയാമായിരിക്കും. നാട്ടുകാർക്കും വീട്ടുകാർക്കും അഭിമാനമായ ശിവാജിയുടെ കഥ സോഷ്യൽ മീഡിയകളിൽ വീണ്ടും ശ്രദ്ധേയമാകുന്നു. ഓടിക്കൊണ്ടിരുന്ന ട്രെയിനിൽ നിന്നും സ്വന്തം ജീവൻ പോലും നോക്കാതെയായിരുന്നു പെൺകുട്ടിക്കായി ശിവാജിയുടെ ഇടപെടൽ. സംഭവം നടക്കുന്നത് 2018 ലാണ്.
ആർപിഎഫ് കോൺസ്റ്റബിൾ ആയ ശിവാജിയും സബ് ഇൻസ്പെക്ടറായ സുബയ്യയും പതിവ് പരിശോധനയിലായിരുന്നു. വേളാച്ചേരിയിൽ നിന്നും ചെന്നൈ ബീച്ചിലേക്കുള്ള ട്രെയിനിൽ ആയിരുന്നു ഇവർ. പരിശോധനയ്ക്കിടെ തൊട്ടടുത്ത വനിതാ കോച്ചിൽ നിന്നും ഒരു പെൺകുട്ടിയുടെ നിലവിളി ഇരുവരും കേൾക്കാനിടയായി. വനിതാ കോച്ചിലേക്ക് പോകാൻ വാതിലുകൾ ഉണ്ടായിരുന്നില്ല, പുറത്തിറങ്ങിയിട്ട് വേണം പോകാൻ. അടുത്ത സ്റ്റേഷൻ എത്താനായപ്പോൾ ട്രെയിൻ ചെറുതായി വേഗത കുറച്ചു. ഉടൻ തന്നെ ശിവാജി ഓടുന്ന ട്രെയിനിൽ നിന്നും ചാടിയിറങ്ങി അടുത്ത കോച്ചിലേക്ക് ചാടിക്കയറി.
Also Read:തിരുവനന്തപുരത്ത് വിമാനത്തിന്റെ സീറ്റിനടിയിൽ നിന്നും 2.70 കിലോ സ്വർണ മിശ്രിതം കണ്ടെത്തി
തന്റെ കണ്മുന്നിലെ കാഴ്ച കണ്ട് ശിവാജിക്ക് വിശ്വസിക്കാനായില്ല. അവിടെ കംപാർട്ട്‌മെന്റിന്റെ തറയിൽ ഒരു സ്ത്രീ അബോധാവസ്ഥയിൽ കിടക്കുന്നതും അവളുടെ വസ്ത്രങ്ങൾ വലിച്ചുകീറിയിരിക്കുന്നതുമായിരുന്നു ശിവാജി കണ്ടത്. ഒരു പുരുഷൻ അവളെ ബലാത്സംഗം ചെയ്യാൻ ശ്രമിക്കുകയായിരുന്നു. ഉടൻ തന്നെ ശിവാജി ഇടപെട്ടു, യുവതിയെ രക്ഷപ്പെടുത്തി. ഇൻസ്‌പെക്ടർ ജനറൽ ഓഫ് പോലീസ് (റെയിൽവേ) പൊൻ മാണിക്കവേൽ ശിവജിയെ അഭിനന്ദിക്കുകയും അദ്ദേഹത്തിന്റെ ധൈര്യത്തിന് 5,000 രൂപ പാരിതോഷികം നൽകുകയും ചെയ്തു.
അക്രമിയായ സത്യരാജിന്റെ ദേഹത്തേക്ക് ചാടി വീണ ശേഷമായിരുന്നു ശിവാജി പെൺകുട്ടിയെ ആശുപത്രിയിൽ എത്തിച്ചത്. ചുണ്ടുകൾ പൊട്ടി വസ്ത്രങ്ങൾ കീറിയ നിലയിലായിരുന്നു പെൺകുട്ടി. സഹായത്തിനായി അവൾ ശിവാജിയോട് അപേക്ഷിച്ചു. സ്വന്തം ജീവൻ പോലും നോക്കാതെ ഓടുന്ന ട്രെയിനിൽ നിന്നും ചാടിയിറങ്ങി മറ്റൊരു കോച്ചിൽ കയറി പെൺകുട്ടിയുടെ മാനവും ജീവനും രക്ഷിച്ച ശിവാജിക്ക് വീണ്ടും അഭിനന്ദനങ്ങൾ നേരുകയാണ് സോഷ്യൽ മീഡിയ.
Post Your Comments