ഹൈദരാബാദ്: തെരുവുനായ ആക്രമണത്തിൽ അഞ്ചു വയസുകാരന് ദാരുണാന്ത്യം. തെലങ്കാനയിൽ ഖമ്മം ജില്ലയിലാണ് സംംഭവം. കളിച്ചുകൊണ്ടിരുന്ന 5 വയസ്സുകാരനാണ് തെരുവ് നായയുടെ ആക്രമണത്തിൽ മരിച്ചത്. ഒരു മാസത്തിനിടെ ഇത് രണ്ടാം തവണയാണ് തെലങ്കാനയിൽ തെരുനായ ആക്രമണം ഉണ്ടാകുന്നത്.
രഘുനാഥപാലം മണ്ഡലത്തിലെ പുറ്റാണി തണ്ടയിലെ ബാനോത്ത് ഭരത് തെരുവിൽ കളിച്ചുകൊണ്ടിരുന്നപ്പോഴാണ് അഞ്ചുവയസുകാരനെ തെരുനായ ആക്രമിച്ചത്. ഗുരുതരമായി പരിക്കേറ്റ കുട്ടിയെ ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയാണ് മരണം സംഭവിച്ചത്.
കഴിഞ്ഞമാസം തെലങ്കാനയിൽ നാലരവയസുകാരനെയും തെരുവുനായ ആക്രമിച്ച് കൊലപ്പെടുത്തിയിരുന്നു.
Post Your Comments