ലോസ് ഏഞ്ചലസിലെ ഡോള്‍ബി തിയറ്ററില്‍ നടന്ന 95-ാമത് ഓസ്കര്‍ പുരസ്കാര വേളയിൽ മികച്ച ഗാനത്തിനുള്ള പുരസ്കാരം നേടിയ ‘നാട്ടു നാട്ടു’വിനും സംഗീത സംവിധായകൻ എം.എം കീരവാണിക്കും അഭിനന്ദന പ്രവാഹം. പുരസ്കാര നേട്ടത്തിന് പിന്നാലെ ട്വിറ്ററിൽ സിനിമയുമായി ബന്ധപ്പെട്ട് പുതിയ ചർച്ചകളും ഉടലെടുക്കുകയാണ്. ദക്ഷിണേന്ത്യൻ ചിത്രം എന്നതിന് പകരം അവതാരകനായ ജിമ്മി കിമ്മൽ ആർ ആർ ആറിനെ ബോളിവുഡ് എന്നാണ് ഓസ്കാർ വേദിയിൽ വിശേഷിപ്പിച്ചത്. ഇതാണ് ആരാധകരെ പ്രകോപിപ്പിച്ചത്.
ഇതിനെതിരെ നിരവധി പ്രതികരണങ്ങളാണ് ട്വിറ്ററിൽ നിറയുന്നത്. ‘ആര്‍ആര്‍ആര്‍ ഒരു ദക്ഷിണേന്ത്യന്‍ ചിത്രമാണ്, ഒരു തെലുങ്ക് ചിത്രം, ടോളിവുഡ്. ചില ഓസ്‌കറുകൾ പറയുന്നത് പോലെ ബോളിവുഡ് അല്ല,’ എന്നാണ് എഴുത്തുകാരിയായ പ്രീതി ചിബ്ബർ ട്വീറ്റ് ചെയ്തത്. ‘രാജമൗലി പോലും തെലുങ്ക് സിനിമയാണ് ആർ ആർ ആർ എന്ന് എടുത്തു പറഞ്ഞിട്ടുണ്ട്. എന്നാലും ഹോളിവുഡുകാർക്ക് അത് ബോളിവുഡ് പാട്ടോ സിനിമയോ ആണ്’ എന്നാണ് മറ്റൊരു ട്വീറ്റ്.
Dear #Oscars95 Team, #RRR is not a #Bollywood movie. Please note. ?
— Shiva’Marvel’Nandy (@shivanandysky) March 13, 2023
@jimmykimmel Correction – RRR is a Indian film / Telugu / Tollywood made film and not a Bollywood film. #Oscar2023 #RRRMoive #rrr
— Ordinary Human (@we_are_humanns) March 13, 2023
RRR is South Indian cinema, a Telagu film, Tollywood. Not Bollywood, as some Oscars ppl might be saying!
— Preeti Chhibber (@runwithskizzers) March 12, 2023
Post Your Comments