Latest NewsKeralaNews

മൂന്ന് ദിവസം വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

കൊച്ചി: ബ്രഹ്മപുരം മാലിന്യശേഖരണ പ്ലാന്റിൽ ഉണ്ടായ തീപിടുത്തത്തിന്റെ സാഹചര്യത്തിൽ കൊച്ചിയിലെ വിവിധ പ്രദേശങ്ങളിൽ സ്‌കൂളുകൾക്ക് അവധി പ്രഖ്യാപിച്ച് ജില്ലാ കളക്ടർ. മൂന്ന് ദിവസമാണ് സ്‌കൂളുകൾക്ക് ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചത്. തീപിടുത്തത്തെ തുടർന്ന് ആരോഗ്യപരമായ മുൻകരുതലിന്റെ ഭാഗമായാണ് അവധി.

Read Also: കേരളം ഇന്ത്യയിലല്ല എന്ന മനോഭാവം മാറ്റിവെച്ച് ഉത്തരേന്ത്യയിലെ മാലിന്യസംസ്‌കരണം കണ്ടുപഠിക്കൂ,വീട്ടമ്മയുടെ വൈറല്‍ കുറിപ്പ്

വടവുകോട് -പുത്തൻകുരിശ് ഗ്രാമപഞ്ചായത്ത്, കിഴക്കമ്പലം ഗ്രാമപഞ്ചായത്ത്, കുന്നത്തുനാട് ഗ്രാമപഞ്ചായത്ത്, തൃക്കാക്കര മുനിസിപ്പാലിറ്റി, തൃപ്പൂണിത്തുറ മുനിസിപ്പാലിറ്റി, മരട് മുനിസിപ്പാലിറ്റി, കളമശ്ശേരി മുനിസിപ്പാലിറ്റി, കൊച്ചി മുനിസിപ്പൽ കോർപ്പറേഷൻ എന്നീ തദ്ദേശ സ്ഥാപനങ്ങളിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും തിങ്കൾ, ചൊവ്വ, ബുധൻ ദിവസങ്ങളിൽ അവധി പ്രഖ്യാപിക്കുന്നുവെന്ന് കളക്ടർ വ്യക്തമാക്കി.

അങ്കണവാടികൾ, കിന്റർഗാർട്ടൺ , ഡേ കെയർ സെന്ററുകൾ എന്നിവയ്ക്കും സർക്കാർ, എയ്ഡഡ്, അൺ എയ്ഡഡ്, സിബിഎസ്ഇ, ഐസിഎസ്ഇ, സ്‌കൂളുകൾക്കും അവധി ബാധകമായിരിക്കും. എസ് എസ് എൽ സി, വി എച്ച് എസ് ഇ, ഹയർ സെക്കണ്ടറി പ്ലസ് വൺ, പ്ലസ് ടു പൊതു പരീക്ഷകൾക്കും സർവകലാശാല പരീക്ഷകൾക്കും അവധി ബാധകമല്ല.

Read Also: കൊച്ചിയെ വിഷപ്പുകയിലേയ്ക്ക് തള്ളിവിട്ടതൊന്നും പിണറായി ഗൗനിക്കുന്നേയില്ല, അവരുടെ വിഷയം ത്രിപുരയിലെ ബിജെപി ആക്രമണമാണ്

shortlink

Related Articles

Post Your Comments

Related Articles


Back to top button