
സ്ഥിര നിക്ഷേപം നടത്താൻ ആഗ്രഹിക്കുന്നവർക്ക് സന്തോഷ വാർത്തയുമായി എത്തിയിരിക്കുകയാണ് രാജ്യത്തെ പ്രമുഖ സ്വകാര്യ മേഖലാ ബാങ്കായ കൊട്ടക് മഹീന്ദ്ര ബാങ്ക്. രണ്ട് കോടി രൂപയിൽ താഴെയുള്ള സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്കാണ് ഇത്തവണ ബാങ്ക് ഉയർത്തിയിരിക്കുന്നത്. 390 ദിവസം മുതൽ 2 വർഷത്തിൽ താഴെയുള്ള വിവിധ നിക്ഷേപങ്ങൾക്ക് മാത്രമാണ് പുതുക്കിയ നിരക്കുകൾ ബാധകമെന്ന് ബാങ്ക് അറിയിച്ചിട്ടുണ്ട്.
പുതുക്കിയ നിരക്ക് അനുസരിച്ച്, സാധാരണ ഉപഭോക്താക്കൾക്ക് 7.20 ശതമാനം വരെയും, മുതിർന്ന പൗരന്മാർക്ക് 7.70 ശതമാനം വരെയും പലിശ വാഗ്ദാനം ചെയ്യുന്നുണ്ട്. 180 ദിവസം കാലാവധിയുള്ള സ്ഥിര നിക്ഷേപത്തിന്റെ പലിശ നിരക്ക് സാധാരണ പൗരന്മാർക്ക് 6.00 ശതമാനത്തിൽ നിന്നും 6.50 ശതമാനമായും, മുതിർന്ന പൗരന്മാർക്ക് 7.00 ശതമാനമായും ഉയർത്തിയിട്ടുണ്ട്.
കൊട്ടക് മഹീന്ദ്ര ബാങ്കിൽ റെക്കറിംഗ് ഡെപ്പോസിറ്റിൽ ഉയർന്ന പലിശ നിരക്ക് ലഭ്യമാണ്. ആറ് മാസം മുതൽ 10 വർഷം വരെയാണ് റെക്കറിംഗ് ഡെപ്പോസിറ്റ് ചെയ്യാൻ സാധിക്കുക. ഇതിനായുള്ള പ്രത്യേക പദ്ധതികൾ ബാങ്ക് അവതരിപ്പിച്ചിട്ടുണ്ട്. സാധാരണ പൗരന്മാർക്ക് 6.00 ശതമാനം മുതൽ 7.20 ശതമാനം വരെയും, മുതിർന്ന പൗരന്മാർക്ക് 6.50 ശതമാനം മുതൽ 7.70 ശതമാനം വരെയും പലിശ ലഭിക്കും.
Post Your Comments