KeralaLatest NewsNews

ഒരു പട്ടിയോ പൂച്ചയോ ചത്ത് കിടന്നാല്‍ ഉണ്ടാകുന്നതിനേക്കാളും വലിയ ദുര്‍ഗന്ധം: കൂടോത്രത്തെക്കുറിച്ച് ഹരി പത്താനാപുരം

ഒരു കോഴിത്തല വാങ്ങി ഒരു തകിട് അതില്‍ തിരുകി ഭസ്മം ഇട്ടിട്ട് ഒരു ചുമന്ന തുണിയില്‍ കെട്ടി അവന്റെ വീട്ടിലേക്ക് രാത്രിയില്‍ എറിഞ്ഞു

സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടിയ ജ്യോത്സനാണ് ഹരി പത്തനാപുരം. നര്‍മ്മ പ്രധാനമായ സംഭാഷണങ്ങളിലൂടെ ജ്യോതിഷ കാര്യങ്ങള്‍ പറയുന്ന ഹരി ഞാനും എന്റെ ആളും എന്ന റിയാലിറ്റി ഷോയില്‍ ഭാര്യയും അഭിഭാഷകയുമായ സബിതയോടൊപ്പം പങ്കെടുത്തിരുന്നു. കൂടോത്രം എന്ന പ്രതിഭാസം സത്യമാണോ അതിലെ യാഥാര്‍ഥ്യം എന്താണെന്ന് ഹരി പറയുന്ന വാക്കുകൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടുന്നു.

read also: ഉത്തരേന്ത്യയിലേയ്ക്ക് നോക്കി ഇരിക്കുന്നവര്‍ കൊച്ചിയിലെ വിഷപ്പുക അറിഞ്ഞിട്ടേ ഇല്ല: മേജര്‍ രവി

കൂടോത്രം ഉണ്ടോ ചോദിക്കുമ്പോള്‍ ഹരി പറയുന്നത് ഇങ്ങനെ,

‘ഈ ഗൂഢപത്രം എന്ന് പറയുന്ന ഒരു സംഭവം ഉണ്ട്. അതായത് കുറെ ആയുര്‍വേദ മരുന്നുകള്‍ ഒരു പ്രത്യേക അനുപാതത്തില്‍ എടുത്ത് എണ്ണയില്‍ ഒക്കെ ഇട്ടു തയ്യാറാക്കുന്നതാണ്. എന്റെ അച്ഛന്‍ പറഞ്ഞു തന്നതാണ്. അതില്‍ ഒരു ജെല്‍ ടൈപ്പ് സാധനം വരും അതിനു ദുര്‍ഗന്ധമാണ്. ഇത് ശവം നാറി ചെടിയുടെ ഇലയില്‍ പൊതിഞ്ഞു ഒരു വീടിന്റെ മുന്‍പില്‍ കുഴിച്ചിട്ടാല്‍ അവിടെ ദുര്‍ഗന്ധം ആയിരിക്കും. സ്വാഭാവികമായും അവിടെ ആ വീട്ടിലെ താളം തെറ്റും. അപ്പോള്‍ നമ്മള്‍ക്ക് ഒന്നും ചെയ്യാന്‍ സാധിക്കില്ല.

ഒരു പട്ടിയോ പൂച്ചയോ ചത്ത് കിടന്നാല്‍ ഉണ്ടാകുന്നതിനേക്കാളും വലിയ ദുര്‍ഗന്ധം ആയിരിക്കും പിന്നീട് അവിടെ അനുഭവപ്പെടുന്നത്. ഇത് മുട്ടയ്ക്ക് അകത്തും, കോഴിത്തലയ്ക്ക് അകത്തും ഒക്കെ ചെയ്യും. ഞാന്‍ ഒരിക്കല്‍ ഷട്ടില്‍ കളിയ്ക്കാന്‍ പോയപ്പോള്‍ അവിടെ രണ്ടു സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ഇരിപ്പുണ്ട്. ഇവര്‍ അല്‍പ്പം അടിച്ചിട്ട് ഇരിക്കുകയും ആണ്

ഇവര്‍ മൂന്നുപേര്‍ വലിയ കൂട്ടുകാര്‍ ആയിരുന്നു അതില്‍ ഒരുത്തനു വരുമാനം ഒന്നും ഇല്ലാതെ നിന്നപ്പോള്‍ ഇവര്‍ ലോണ്‍ എടുത്ത് ഈ പറഞ്ഞ വ്യക്തിക്ക് ഒരു ഷോപ് ഇട്ടുകൊടുത്തു. അതോടെ അയാള്‍ നല്ല നിലയില്‍ എത്തുകയും ചെയ്തു. എന്നാല്‍ പിന്നെ അവന്‍ ഇവരെ അങ്ങ് അകറ്റി. പിന്നീട് അവന്റെ വിവാഹം കഴിഞ്ഞപ്പോള്‍ പണ്ട് സുഹൃത്തുക്കള്‍ ആയിരുന്നപ്പോള്‍ ചെയ്ത എന്തോ കാര്യം ഇവന്‍ ഇവന്റെ ഭാര്യയോട് പറഞ്ഞു. അതില്‍ ഇവന് പങ്കില്ലെന്നും ആരോടും പറയരുത് എന്നും ഭാര്യയോട് ചട്ടം കെട്ടി. എന്നാല്‍ ഭാര്യ അത് അപ്പുറത്തെ വീട്ടിലെ ചേച്ചിയോടും ചേച്ചി അത് നാട്ടിലും പാട്ടാക്കി. അതോടെ ഇവനോട് ഈ സുഹൃത്തുക്കള്‍ക്ക് വലിയ ദേഷ്യം ആയി.

അവര്‍ ഒരു കോഴിത്തല വാങ്ങി ഒരു തകിട് അതില്‍ തിരുകി ഭസ്മം ഇട്ടിട്ട് ഒരു ചുമന്ന തുണിയില്‍ കെട്ടി അവന്റെ വീട്ടിലേക്ക് രാത്രിയില്‍ എറിഞ്ഞു. കൃത്യം എട്ടു മാസമായപ്പോള്‍ ഇവന്റെ ബിസിനസ്സ് തകര്‍ന്നു. അതുവരെ ഇവന് കച്ചവടം നടന്നില്ല എങ്കില്‍ നടന്നില്ല എന്നെ ഉള്ളൂ. എന്നാല്‍ അന്ന് മുതല്‍ കച്ചവടം നടക്കാതെ ഇരുന്നാല്‍ മറ്റേ സംഭവത്തിലേക്ക് അവന്റെ ചിന്ത പോകും. അന്ന് മുതല്‍ എന്ത് വിഷയം ഉണ്ടായാലും അവന്‍ ചിന്തിക്കുന്നത് ആ പ്രശ്നത്തിന്റെ തുടര്‍ച്ചയാണ് എന്നാണ്. അപ്പോള്‍ ആരായാലും തകര്‍ന്നു പോകും.

ഇതൊക്കെ വലിയ സെലിബ്രിറ്റികള്‍ പോലും വിശ്വസിക്കുന്ന സംഗതിയാണ്. അങ്ങനെ ഉള്ള അനുഭവങ്ങള്‍ എനിക്ക് ഉണ്ട്. ഒരിക്കല്‍ നമ്മള്‍ ഒക്കെ ആരാധിക്കുന്ന ഒരു സെലിബ്രിറ്റിയുടെ വീടിന്റെ അടുത്ത് ആരോ ഒരു കുടം കൊണ്ട് കുഴിച്ചിട്ടു. അതില്‍ തകിടുമുണ്ട്. അപ്പോള്‍ എന്നെ വിളിച്ചു, ഞാന്‍ ചെന്നിട്ട് പറഞ്ഞു ആ പുല്ല് ഉള്ള സ്ഥലം തിരിച്ചിട്ടിരുന്നു എങ്കില്‍ നമ്മള്‍ ഒരിക്കലും ഇത് കണ്ടുപിടിക്കില്ലായിരുന്നു, കുഴിക്കാന്‍ ധൈര്യം കാണിക്കുവാന്‍ എന്തുകൊണ്ട് ആ പുല്ല് തിരിച്ചിട്ടില്ല എന്ന് ചോദിച്ചാല്‍ നമ്മുടെ സമാധാനം കളയണം അതിനു വേണ്ടിയാണ്. അങ്ങനെ കൂടോത്രം ചെയ്താല്‍ ഫലിക്കും എന്നാണെങ്കില്‍ പാകിസ്ഥാന് എതിരെ അതു ചെയ്താല്‍ പോരെ.’

shortlink

Related Articles

Post Your Comments

Related Articles


Back to top button