ഹൈദരാബാദ്: ഭീകരവാദത്തെയും ഭീകരരേയും നേരിടാന്‍ സുശക്തമായ പ്രവര്‍ത്തനമാണ് നരേന്ദ്ര മോദി സര്‍ക്കാര്‍ നടപ്പിലാക്കുന്നതെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. തീവ്രവാദം ചെറുക്കുന്നതിനായി കേന്ദ്ര സര്‍ക്കാര്‍ സ്വീകരിച്ച ശക്തമായ നയത്തെയും അമിത് ഷാ ചൂണ്ടിക്കാട്ടി. സിഐഎസ്എഫിന്റെ 54-ാമത് സ്ഥാപനദിനാഘോഷങ്ങള്‍ക്ക് തുടക്കം കുറിച്ച് ഹൈദരാബാദില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘തീവ്രവാദത്തെ നേരിടാന്‍ നരേന്ദ്ര മോദി സര്‍ക്കാര്‍ നടപ്പിലാക്കുന്ന പ്രവര്‍ത്തനങ്ങളെല്ലാം അഭിനന്ദനാര്‍ഹമാണ്. ഭീകരതയ്ക്കെതിരെയുള്ള സര്‍ക്കാരിന്റെ സന്ധിയില്ലാത്ത പോരാട്ടം വരും കാലങ്ങളിലും തുടരും. രാജ്യത്തിനെതിരെയുള്ള വെല്ലുവിളികള്‍ എന്‍ഡിഎ ഭരണകാലത്ത് സര്‍ക്കാര്‍ വിദഗ്ധമായി നേരിട്ടു’, അമിത് ഷാ പറഞ്ഞു.
രാജ്യത്ത് നടക്കുന്ന എല്ലാ ദേശവിരുദ്ധ പ്രവര്‍ത്തനങ്ങളെയും ശക്തമായി നേരിടുമെന്ന് പറഞ്ഞ ആഭ്യന്തര മന്ത്രി കഴിഞ്ഞ ഒന്‍പത് വര്‍ഷത്തെ എന്‍ഡിഎ സര്‍ക്കാരിന്റെ ഭരണം എല്ലാ ആഭ്യന്തരസുരക്ഷാപ്രശ്നങ്ങളെയും വിജയകരമായി നേരിട്ടതായും വ്യക്തമാക്കി. കശ്മീരില്‍ അടക്കം അക്രമ സംഭവങ്ങള്‍ കുറഞ്ഞുവരികയാണെന്നും അമിത് ഷാ ചൂണ്ടിക്കാട്ടി.
Post Your Comments